തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം യുഡിഎഫിനൊപ്പമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേഫലം. 48 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും  എ ഇസഡ് റിസര്‍ച്ച് പാര്‍ട്‍ണേഴ്‍സും ചേര്‍ന്ന് പാലായില്‍ നടത്തിയ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.

കെ എം മാണിക്കു ശേഷം പാലാ കടന്ന് നിയമസഭയിലേക്കെത്തുന്നത് ജോസ് ടോം തന്നെയായിരിക്കുമെന്നാണ് പാലാ പറയുന്നതെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. നാലാമങ്കത്തിലും മാണി സി കാപ്പന്‍ പരാജയം രുചിക്കും. 16 ശതമാനം വോട്ടുകള്‍ക്കായിരിക്കും ജോസ് ടോം വിജയിക്കുക. എല്‍ഡിഎഫിന് 32 ശതമാനം വോട്ടുകള്‍ നേടാനേ സാധിക്കൂ. ബിജെപി 19 ശതമാനവും മറ്റുള്ളവര്‍ ഒരു ശതമാനവും വോട്ടുകള്‍ നേടും.

വോട്ടുവിഹിതത്തിന്‍റെ കാര്യത്തില്‍ യുഡിഎഫ്  2016ലേതില്‍ നിന്ന് നില മെച്ചപ്പെടുത്തുമെന്നാണ് പ്രവചനം. അന്ന് 42 ശതമാനം മാത്രമായിരുന്നു യുഡിഎഫ് നേടിയത്. (58.884 വോട്ടുകള്‍).എല്‍ഡിഎഫിനാകട്ടെ വോട്ടുവിഹിതത്തില്‍ കുറവു വരും. 2016ല്‍ 39 ശതമാനമായിരുന്നത് (54,181 വോട്ടുകള്‍) ഇക്കുറി ഏഴു ശതമാനം കുറയും. 

എന്‍ഡിഎയുടെ വോട്ടുവിഹിതത്തില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാകും. 2016ല്‍ 18 ശതമാനമായിരുന്നു (24,821 വോട്ടുകള്‍) എന്‍ഡിഎയുടെ വോട്ടുവിഹിതം. 2011ലാകട്ടെ ഇത് വെറും അഞ്ച് ശതമാനം (6359 വോട്ടുകള്‍) മാത്രമായിരുന്നു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പഞ്ചായത്തു തിരിച്ച് മുന്നണികള്‍ നേടിയ വോട്ട്...