കല്യാൺ സിൽക്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും സ്റ്റൈൽ ഐക്കണുമായ കീർത്തി സുരേഷിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഒരു നൂറ്റാണ്ടിലേറെക്കാലമായി വസ്ത്രവ്യാപാര രംഗത്ത് വിശ്വാസത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായ കല്യാൺ സിൽക്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും സ്റ്റൈൽ ഐക്കണുമായ കീർത്തി സുരേഷിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം നെറ്റ്വർക്കായ കല്യാൺ സിൽക്സിന്റെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പാണിത്. ഇന്ത്യൻ പട്ടുനെയ്ത്തിന്റെ പൈതൃകവും കൈത്തറി വൈദഗ്ധ്യവും പുതുതലമുറയിലേക്കും കൂടുതൽ വസ്ത്രപ്രേമികളിലേക്കും എത്തിക്കുന്നതിനുള്ള പുതിയ മുന്നേറ്റത്തിന് ഈ പ്രഖ്യാപനം തുടക്കം കുറിക്കുന്നു.
കല്യാൺ സിൽക്സ് കോ-സി.ഇ.ഒ ഗോപകുമാർ എ.ആർ., മാർക്കറ്റിംഗ് ഹെഡ് സ്റ്റെബി സെബിൻ എന്നിവർ ചേർന്ന് കീർത്തി സുരേഷിനെ കല്യാൺ സിൽക്സ് കുടുംബത്തിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു.

ഇന്ത്യയിലുടനീളമുള്ള സ്വന്തം നെയ്ത്തുകേന്ദ്രങ്ങൾ, തലമുറകളായി കാത്തുസൂക്ഷിക്കുന്ന തനിമയാർന്ന നെയ്ത്തുപാരമ്പര്യം, സൂക്ഷ്മമായ കരകൗശല വൈദഗ്ധ്യം, കാലാതീതമായ സിൽക്ക് വസ്ത്രങ്ങളുടെ സൗന്ദര്യം എന്നിവയാണ് കല്യാൺ സിൽക്സിന്റെ കരുത്ത്. മികച്ച ഉപഭോക്തൃസേവനവും വൈവിധ്യമാർന്ന ശേഖരങ്ങളുമാണ് കല്യാൺ സിൽക്സിനെ വസ്ത്രവിപണിയിലെ ഏറ്റവും വിശ്വസ്തമായ പേരാക്കി മാറ്റിയത്. കീർത്തി സുരേഷിന്റെ കരുത്തുറ്റ വ്യക്തിത്വവും ജനപ്രീതിയും ഈ പൈതൃകത്തിന് പുതിയ തിളക്കം നൽകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

“ഒരു നൂറ്റാണ്ടിലേറെയായി ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസമാണ് കല്യാൺ സിൽക്സിന്റെ ഏറ്റവും വലിയ കരുത്ത്. കീർത്തി സുരേഷുമായുള്ള ഈ കൂട്ടുകെട്ട് ഞങ്ങളുടെ വളർച്ചയിലും വിപുലീകരണ പദ്ധതികളിലും പുതിയൊരു അധ്യായമാണ് തുറക്കുന്നത്,” കല്യാൺ സിൽക്സ് കോ-സി.ഇ.ഒ ഗോപകുമാർ എ.ആർ. പറഞ്ഞു.
വിപുലമായ ശൃംഖലയിലൂടെയും പുതിയ ഷോറൂമുകളിലൂടെയും കൂടുതൽ ഇടങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനുള്ള വലിയ വികസന പദ്ധതികളാണ് കല്യാൺ സിൽക്സ് മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി എക്സ്ക്ലൂസീവ് ഫാഷൻ ശേഖരങ്ങളും ആഘോഷവേളകൾക്ക് മാറ്റുകൂട്ടുന്ന നൂതന ക്യാമ്പെയ്നുകളും അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുകയാണ്. പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യൻ സിൽക്ക് ഫാഷൻ രംഗത്ത് പുതിയൊരു യുഗത്തിന് തുടക്കമിടുകയാണ് കല്യാൺ സിൽക്സ്.














