വ്യാജ ആരോഗ്യ ഉൽപ്പന്നങ്ങളുടെ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ അവബോധം നൽകി ആഗോളതലത്തിൽ മുൻനിരയിലുള്ള പോഷണ–വെൽനെസ് കമ്പനിയായ ഹെർബലൈഫ് ഇന്ത്യ.

ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യവും പോഷണവും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുമ്പോൾ, നാം ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലുള്ള വിശ്വാസം ഇതുവരെ ഉണ്ടായതിലുപരി പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. വ്യാജ ആരോഗ്യ ഉൽപ്പന്നങ്ങളുടെ വർധിച്ചുവരുന്ന ഭീഷണി ഈ വിശ്വാസത്തെ തകർക്കുകയാണ്. ഇത് യഥാർത്ഥ ബ്രാൻഡുകളെ മാത്രമല്ല, ഉപഭോക്താക്കളുടെ ആരോഗ്യത്തെയും ഗുരുതരമായ അപകടത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് ആഗോളതലത്തിൽ മുൻനിരയിലുള്ള പോഷണ–വെൽനെസ് കമ്പനിയായ ഹെർബലൈഫ് ഇന്ത്യ, വ്യാജ ഉൽപ്പന്നങ്ങൾക്കെതിരായ ബോധവൽക്കരണം ശക്തിപ്പെടുത്തുകയും ആരോഗ്യ–വെൽനെസ് മേഖലയിലെ യഥാർത്ഥ രീതികളുടെ പ്രാധാന്യം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന ശക്തമായ ഒരു മുന്നേറ്റം ആരംഭിച്ചത്.

വ്യാജ പോഷക സപ്ലിമെന്റുകൾ പലപ്പോഴും നിയന്ത്രണമില്ലാത്ത യൂണിറ്റുകളിൽ നിർമ്മിക്കപ്പെടുന്നു. അവിടെയാകട്ടെ, സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിനാവശ്യമായ കർശന പരിശോധനകളും ഗുണനിലവാര പരിശോധനകളും അപര്യാപ്തമാണ്. ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഒരേ തരത്തിലുള്ള പാക്കേജിംഗും ലേബലുകളും ഉപയോഗിച്ച് യഥാർത്ഥ ഉൽപ്പന്നങ്ങളോട് അതീവ സാമ്യമുള്ളതായി തോന്നിച്ചേക്കാം. എന്നാൽ അവയിൽ പരിശോധനയില്ലാത്തതോ ഹാനികരമായതോ ആയ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കാം. ഹെർബലൈഫ് ഇന്ത്യയുടെ ഈ പുതിയ ബോധവൽക്കരണ ക്യാമ്പെയ്‌ൻ ഉപഭോക്താക്കൾക്ക് ഈ അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനോടൊപ്പം, വ്യാജ ഉൽപ്പന്നങ്ങൾ പണം നഷ്ടപ്പെടുത്തുന്നതിനൊപ്പം വ്യക്തിയുടെ ആരോഗ്യവും ക്ഷേമവുംതന്നെ അപകടത്തിലാക്കുന്നുവെന്നതും വ്യക്തമാക്കുന്നു.

യഥാർത്ഥ ഉൽപ്പന്നങ്ങൾ നൽകാനുള്ള ഹെർബലൈഫ് ഇന്ത്യയുടെ പ്രതിബദ്ധത അവരുടെ പ്രവർത്തനങ്ങളുടെ അടിത്തറയിൽ നിന്നുതന്നെ ആരംഭിക്കുന്നു. ആഗോളതലത്തിൽ അംഗീകാരം നേടിയ “Seed to Feed” തത്വചിന്തയാണ് ഇതിന് അടിസ്ഥാനം. അസംസ്കൃത വസ്തുക്കളുടെ ഉറവിടം മുതൽ അന്തിമ ഫോർമുലേഷൻ വരെയുള്ള ഓരോ ഘട്ടവും ഈ സമഗ്ര പ്രക്രിയയിൽ കർശനമായ ഗുണനിലവാര നിയന്ത്രണങ്ങൾക്ക് വിധേയമാക്കപ്പെടുന്നു. ശാസ്ത്രീയതയും സുതാര്യതയും സംയോജിപ്പിക്കുന്നതിലൂടെ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന ഉയർന്ന നിലവാരമുള്ള പോഷക ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്ന് ഹെർബലൈഫ് ഉറപ്പാക്കുന്നു.

ഈ ബോധവൽക്കരണ മുന്നേറ്റത്തിന്റെ ഭാഗമായി, കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരവാദിത്തത്തോടെ തീരുമാനമെടുക്കാൻ ഉപയോക്താക്കളെ ഹെർബലൈഫ് ഇന്ത്യ ശക്തിപ്പെടുത്തുന്നു. ഇന്ത്യയിലെയും ലോകത്തിന്റെ 90-ത്തിലധികം രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് ഹെർബലൈഫ് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നത് പരിശീലനം ലഭിച്ച സ്വതന്ത്ര ഹെർബലൈഫ് അസോസിയേറ്റുകളിലൂടെ മാത്രമാണ്. ശരിയായ ഉപയോഗവും ഉൽപ്പന്നങ്ങളുടെ ആധികാരികതയും സംബന്ധിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഹെർബലൈഫ് യാതൊരു ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലൂടെയോ അനധികൃത വിൽപ്പനക്കാരിലൂടെയോ ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ല. സ്വതന്ത്ര ഹെർബലൈഫ് അസോസിയേറ്റുകളിൽ നിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുകയും അവയുടെ ആധികാരികത ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ ആരോഗ്യസംരക്ഷണത്തിൽ സജീവ പങ്കാളികളാകാം.

ഈ ബോധവൽക്കരണ മുന്നേറ്റം ഉത്തരവാദിത്തത്തിന്റെ ഒരു സംസ്കാരം വളർത്തുന്നതിനുള്ള ശ്രമമാണ്. വ്യാജ ഉൽപ്പന്നങ്ങൾ പെരുകുന്നത് ഒരു സാമൂഹിക പ്രശ്നമാണ്. ഉപഭോക്താക്കളും ബ്രാൻഡുകളും ബന്ധപ്പെട്ട അധികാരികളും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് അതിന് പരിഹാരം കാണാൻ കഴിയുക. വെൽനെസ് മേഖലയിലെ വഞ്ചനയിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ ബോധവൽക്കരണവും സഹകരണവും അനിവാര്യമാണെന്നതാണ് ഹെർബലൈഫിന്റെ എപ്പോഴത്തെയും നിലപാട്.

ആരോഗ്യമാണ് സമ്പത്ത് എന്ന കാലഘട്ടത്തിൽ, ഉൽപ്പന്നങ്ങളുടെ ആധികാരികതയിൽ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും അനുവദനീയമല്ലെന്ന് ഹെർബലൈഫ് ഇന്ത്യ നമ്മെ ഓർമ്മിപ്പിക്കുന്നു. സന്ദേശം വളരെ വ്യക്തമാണ്: നിങ്ങളുടെ ആരോഗ്യം യഥാർത്ഥ ഉൽപ്പന്നങ്ങൾക്കാണ് അർഹം. വിദ്യാഭ്യാസം, വിശ്വാസം, പ്രതിബദ്ധത എന്നിവയിലൂടെ ഉപഭോക്തൃസംരക്ഷണത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ഓരോ ഹെർബലൈഫ് ഉൽപ്പന്നവും ഗുണനിലവാരം, സുരക്ഷ, അഖണ്ഡത എന്നിവയുടെ പ്രതീകമായി നിലനിർത്താൻ ബ്രാൻഡ് പ്രതിജ്ഞാബദ്ധമാണ്.

ഹെർബലൈഫ് ലിമിറ്റഡിനെക്കുറിച്ച്

ഹെർബലൈഫ് (NYSE: HLF) ഒരു മുൻനിര ആരോഗ്യ–വെൽനെസ് കമ്പനിയും കൂട്ടായ്മയും പ്ലാറ്റ്ഫോവും കൂടിയാണ്. 1980 മുതൽ ശാസ്ത്രീയ പിന്തുണയുള്ള പോഷക ഉൽപ്പന്നങ്ങളിലൂടെയും സ്വതന്ത്ര വിതരണക്കാർക്ക് നൽകുന്ന ബിസിനസ് അവസരങ്ങളിലൂടെയും ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചുവരികയാണ് ഈ സ്ഥാപനം. ലോകത്തിന്റെ 90-ത്തിലധികം വിപണികളിൽ, സംരംഭക മനോഭാവമുള്ള വിതരണക്കാർ മുഖേനയാണ് ഹെർബലൈഫ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. വ്യക്തിഗത പരിശീലനവും കൂട്ടായ്മയും വഴി, കൂടുതൽ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി സ്വീകരിക്കാൻ ഇവർ ഉപഭോക്താക്കളെ പ്രചോദിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം.