കഴിഞ്ഞ 26 വർഷമായി ഹെർബാലൈഫ് ഇന്ത്യയിലെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കി.

കൂടുതൽ പേരും ഹെർബാലൈഫിനെ അറിയുന്ന് ഒരു ന്യൂട്രീഷൻ കമ്പനി എന്ന നിലയിലാണ്. ലോകം മുഴുവനെടുത്താൽ ഹെർബാലൈഫിന്റെ പ്രവർത്തനത്തിൽ ഇന്ത്യ ഒരു നിർണായക വിപണിയാണ്. അതോടൊപ്പം ഹെർബാലൈഫിന്റെ പുതിയ കണ്ടെത്തലുകൾ, ശാസ്ത്രീയ ഗവേഷണം, ഗുണമേന്മാ മികവ് എന്നിവ ഉറപ്പുവരുത്തുന്ന പ്രധാനപ്പെട്ട ഹബ്ബുകളിൽ ഒന്നുകൂടെയാണ് ഇന്ത്യ.

കഴിഞ്ഞ 26 വർഷമായി ഹെർബാലൈഫ് ഇന്ത്യയിലെ സാന്നിദ്ധ്യം കൂടുതൽ ശക്തമാകുകയാണ് ചെയ്തത്. സയൻസ് അധിഷ്ഠിതമായ ന്യൂട്രീഷൻ എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാക്കാൻ ഹെർബാലൈഫ് ശ്രദ്ധ കൊടുത്തു. ഇപ്പോൾ ഹെർബാലൈഫിന്റെ പ്രവർത്തനങ്ങൾ തദ്ദേശീയ വിപണിക്ക് അപ്പുറം വളർന്നു. ഗവേഷണം, പുതിയ ഉൽപ്പന്നങ്ങൾ, അനലിറ്റിക്കൽ ടെസ്റ്റിങ്, ഗുണമേന്മ പ്രോസസിങ് എന്നിവയിലൂടെ ആഗോള വിപണികളിലെ ഉപയോക്താക്കളെ സഹായിക്കുന്നതിൽ ഇപ്പോൾ ഇന്ത്യയിലെ സംഘങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇന്ത്യയോട് ഹെർബാലൈഫ് പുലർത്തുന്ന ദീർഘകാല പ്രതിബദ്ധതയുടെ വികാസം കൂടെയാണ് ഇത് കാണിക്കുന്നത്. ഇന്ത്യയുടെ ശാസ്ത്രീയ ഗവേഷകർ, സ്ഥാപനങ്ങൾ, പുത്തൻ കണ്ടെത്തലുകൾക്ക് കാരണമാകുന്ന അന്തരീക്ഷം എന്നിവയിലുള്ള വിശ്വാസംകൂടെയാണ് ഇത് കാണിക്കുന്നത്.

വളരുന്ന വിപണിയിൽ നിന്ന് തന്ത്രപരമായ ആഗോള ഹബ്ബിലേക്ക്

ഹെർബാലൈഫ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത് 1999-ലാണ്. ന്യൂട്രീഷൻ, ആരോഗ്യപരമായ ജീവിതം എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിൽ മികച്ച അവസരമായിരുന്നു അത്.

ഇന്ത്യയിലെ കമ്പനിയുടെ വളർച്ച മാനുഷിക വിഭവങ്ങളിലുള്ള സുസ്ഥിരമായ നിക്ഷേപം, ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രീയ പദ്ധതികൾ, ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ ഗുണമേന്മ സംവിധാനങ്ങൾ എന്നിവയിലൂന്നിയായിരുന്നു. ഈ നിക്ഷേപം ആഗോള വൈദഗ്ധ്യവും ഇന്ത്യയിലെ ശാസ്ത്രീയ പ്രാവീണ്യവും ഒരുമിച്ചു കൊണ്ടുവന്ന് ഇന്ത്യയിലും വിദേശത്തുമുള്ള ഉപയോക്താക്കൾക്ക് യോജിച്ച ഉൽപ്പന്നങ്ങൾ നൽകാൻ സഹായിച്ചു.

സയൻസ്, ടെക്നോളജി, നവീനമായ ആശയങ്ങൾ എന്നിവയുടെ കേന്ദ്രമായി ഇന്ത്യ വളർന്നതും ഹെർബാലൈഫിന് കൂടുതൽ അനുകൂലമായി മാറി. ഇപ്പോൾ ഇന്ത്യ, ഹെർബാലൈഫിന്റെ നവീന ആശയങ്ങളുടെ ശൃംഖല തദ്ദേശീയവും ആഗോളവുമായി പ്രാവർത്തികമാക്കുന്നതിൽ കൂടുതൽ പ്രധാനമാണ്.

ശാസ്ത്രീയ മികവിൽ നിക്ഷേപിക്കുമ്പോൾ

ഈ പരിണാമത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹെർബൈലൈഫിന്റെ ബെംഗലൂരുവിലെ സെന്റർ ഓഫ് എക്സലൻസ്.

കമ്പനിയുടെ ഗ്ലോബൽ ബിസിനസ് സർവീസ് സെന്റർ, ഇന്നോവേഷൻ ഹബ്, റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്റർ, ഐ.എസ്.ഒ 17025 (എൻ.എ.ബി.എൽ) അക്രഡിറ്റ് ചെയ്ത ക്വാളിറ്റി കൺട്രോൾ ലാബ് എന്നിവ ഇവിടെ ഒരുമിക്കുന്നു. 2022-ലാണ് ഈ സംവിധാനം യാഥാർത്ഥ്യമായത്.

ഇവിടെ റിസർച്ച്, ക്വാളിറ്റി, അനലിറ്റിക്സ്, ബിസിനസ് ഓപ്പറേഷൻസ് എന്നിവയാണ് നടക്കുന്നത്. ബെംഗലൂരുവിലുള്ള ഗവേഷകരും സയന്റിസ്റ്റുകളും പ്രൊഡക്റ്റ് ഡെവലപ്മെന്റിനാണ് പ്രാധാന്യം നൽകുന്നത്. കൂടാതെ അന്താരാഷ്ട്ര വിപണികൾക്ക് വേണ്ടിയുള്ള അനലിറ്റിക്കൽ ടെസ്റ്റിങ്, ക്വാളിറ്റി അഷ്വറൻസ് എന്നിവയും ഇവിടെയാണ് നടക്കുന്നത്.

ഇത് ഹെർബാലൈഫിന്റെ ആഗോള നവീനതയുടെയും ക്വാളിറ്റി ശൃംഖലയുടെയും പ്രധാനപ്പെട്ട ഭാഗമായി സെന്റർ ഓഫ് എക്സലൻസിനെ മാറ്റുന്നു. കമ്പനിയുടെ ആഗോള പ്രവർത്തനത്തിൽ ശാസ്ത്രീയ, സാങ്കേതിക തലത്തിൽ ഇന്ത്യയുടെ ഗവേഷകരുടെ വർധിച്ചു വരുന്ന പങ്കാളിത്തവും കാണിക്കുന്നു.

ഹെർബാലൈഫ് ഇന്ത്യയെ സംബന്ധിച്ച് ഈ നിക്ഷേപം വെറുമൊരു അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല. ഇത് ദീർഘകാലത്തേക്കുള്ള നവീന ആശയങ്ങൾ പിന്തുണയ്ക്കാനും ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞന്മാർക്കും ന്യൂട്രീഷൻ സയൻസിന്റെ ഭാവിയിലേക്ക് സംഭാവന നൽകാനുള്ള അവസരം നൽകുകയും ചെയ്യും.

വിട്ടുവീഴ്ച്ചയില്ലാത്ത ക്വാളിറ്റി

വെൽനസ് മേഖലയിലെ വളർച്ചയും നവീനതയും ഉപയോക്താക്കളുടെ വിശ്വാസത്തെ ആശ്രയിച്ചിരിക്കും. ഉൽപ്പന്നങ്ങളുടെ ഉറവിടം, ചേരുവകൾ എങ്ങനെയാണ് സമാഹരിക്കുന്നത്, ഉൽപ്പന്നം അവരുടെ കൈകളിൽ എത്തുന്നതിന് മുൻപ് എന്തെല്ലാം പ്രക്രിയകളിലൂടെയാണ് കടന്നുപോകുന്നത് എന്നതെല്ലാം അവർക്ക് പ്രധാനമാണ്.

ഹെർബാലൈഫ് ഗുണമേന്മയുടെ കാര്യത്തിൽ പിന്തുടരുന്നത് അവരുടെ സീഡ്-ടു-ഫീഡ് എന്ന തത്വമാണ്. ഇത് ഒരു ഉൽപ്പന്നത്തിന്റെ നിർമ്മാണത്തിലെ സുതാര്യതയാണ് കാണിക്കുന്നത്. എവിടെ നിന്നാണ് ചേരുവകൾ വരുന്നത്, അവയുടെ യോഗ്യത എന്താണ്, ഫോർമുലേഷൻ, നിർമ്മാണം, അനലിറ്റിക്കൽ ടെസ്റ്റിങ്, വിതരണം എന്നിവയെല്ലാം വെളിവാക്കുന്നു.

കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉൽപ്പന്നങ്ങൾ പുറത്തെത്തുന്നത് എന്ന് കമ്പനിയുടെ ക്വാളിറ്റി സംവിധാനങ്ങൾ ഉറപ്പാക്കുന്നു. ഇതിന് ഒന്നിലധികം ലെയറുകളുള്ള പരീക്ഷണ സംവിധാനങ്ങളും നിയന്ത്രണ പ്രക്രിയകളും ഉണ്ട്.

ഈ സംവിധാനങ്ങൾക്ക് സ്വതന്ത്രമായ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ അനലിറ്റിക്കൽ ലബോറട്ടറിക്ക് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ഫുഡ് സേഫ്റ്റി അവാർഡ് 2025 ലഭിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലെ മികവിനായിരുന്നു ഇത് ലഭിച്ചത്.

അന്താരാഷ്ട്രതലത്തിലും ഹെർബാലൈഫ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹെർബാലൈഫ് കറ്റാർ വാഴ ടെസ്റ്റ് ചെയ്യുന്ന ഒരു പ്രൊപ്രൈറ്ററി രീതി എ.ഒ.എ.സി ഇന്റർനാഷണൽ ഔദ്യോഗിക അനിലിറ്റിക്കൽ മെത്തഡോളജിയായി അംഗീകരിച്ചു. ഈ അംഗീകാരങ്ങൾ ശാസ്ത്രീയത ഉറപ്പാക്കുന്നതിലും അനലിറ്റിക്കൽ വൈദഗ്ധ്യത്തിനും നടത്തിയ നിക്ഷേപങ്ങൾക്ക് കൂടെയുള്ള അംഗീകാരമാണ്.

ഉപയോക്താക്കളെ സംബന്ധിച്ച് ഈ അംഗീകാരങ്ങൾ ഒരു അധിക ഉറപ്പാണ്. ശാസ്ത്രീയവും മാനദണ്ഡങ്ങളിൽ ഊന്നിയതുമായ ക്വാളിറ്റി സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് ഇത് ഉറപ്പു നൽകുന്നു.

സഹകരണത്തിലൂടെ ഗവേഷണം മുന്നോട്ട്

ശക്തമായ ഒരു നവീന പശ്ചാത്തലത്തിന് സഹകരണങ്ങൾ ആവശ്യമാണ്. ഇതിന് ഒരു ഉദാഹരണമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മദ്രാസുമായി ഹെർബാലൈഫിനുള്ള പങ്കാളിത്തം. ഇത് വ്യവസായവും അക്കാദമിയയും തമ്മിൽ ഒരുമിച്ച് ശാസ്ത്രീയ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നിനുള്ള ഉദാഹരണമാണ്.

ഹെർബാലൈഫും ഐ.ഐ.ടി മദ്രാസവും ചേർന്നാണ് ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് ഓൺ പ്ലാന്റ് സെൽ ഫെർമന്റേഷൻ ടെക്നോളജി സ്ഥാപിച്ചത്. സസ്യകോശങ്ങളിലെ ഫെർമന്റേഷൻ, സുസ്ഥിരമായ ബയോമാനുഫാക്ചറിങ് എന്നിവയിൽ ഗവേഷണവും നവീനതയും കൊണ്ടുവരാനാണ് ഈ കേന്ദ്രം ശ്രദ്ധിക്കുന്നത്. കൂടാതെ ചെടികളിൽ നിന്നുള്ള അടുത്ത തലമുറ ആരോഗ്യ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാനും ഈ പങ്കാളിത്തം സഹായിക്കും.

ഇത് കൂടാതെ ട്രാൻസ്ലേഷണൽ റിസർച്ച്, സാങ്കേതികവിദ്യകളുടെ കൈമാറ്റം, കഴിവുള്ള ഗവേഷകരെ കണ്ടെത്തൽ, സംരംഭകത്വം എന്നിവയിലും ഇത് നിർണായകമാകും. അതായത് വ്യവസായത്തിൽ നിന്നുള്ള അറിവുകളും അക്കാദമിക മികവും ചേരുമ്പോൾ ശാസ്ത്രീയമായ കണ്ടെത്തലുകൾ എങ്ങനെ പ്രായോഗികമായ കാര്യങ്ങൾക്ക് ഉപയോഗിക്കാനാകുമെന്ന് ഈ കേന്ദ്രം കാണിച്ചുതരും.

ഹെർബാലൈഫ് ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ദീർഘകാല നിക്ഷേപം കൂടെയാണ്. ഇന്ത്യയുടെ ശാസ്ത്രീയ മേഖലയിലാണ് ഇത് എത്തുന്നത്. ഇത് വിദ്യാർത്ഥികൾക്ക് അവസരങ്ങൾ കൊടുക്കും. ഗവേഷകർക്കും പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നവർക്കും അവസരം നൽകും. കൂടാതെ ശാസ്ത്രീയ വികാസത്തിൽ പുതിയ സംഭാവനയുമാകും.

ആഗോള സയൻസ്, പ്രാദേശികമായ പ്രാധാന്യം

ഒരു ആഗോള സ്ഥാപനത്തിന്റെ ഭാഗമാകുക എന്നാൽ പ്രാദേശികമായ ഉപയോക്താക്കളുടെ പ്രത്യേക ആവശ്യങ്ങളും താൽപര്യങ്ങളും മനസ്സിലാക്കുക എന്നതും പ്രധാനമാണ്.

ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരം ഹെർബാലൈഫിനെ സംബന്ധിച്ച് അവരുടെ ഉൽപ്പന്നങ്ങളുടെ വികാസത്തിന് പ്രധാനപ്പെട്ട വിവരങ്ങൾ നൽകും. കമ്പനിയുടെ ബെംഗലൂരുവിലെ ഇന്നവേഷൻ ടീമുകൾ പ്രാദേശികമായ താൽപര്യങ്ങൾ പഠിക്കുന്നു, അതിലൂടെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് യോജിച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. അതേ സമയം തന്നെ ഹെർബാലൈഫിന്റെ ആഗോള മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച്ചയും വരുത്തുന്നില്ല.

ഇതു തന്നെയാണ് ഇന്ത്യയിൽ നിന്ന് പ്രചോദിതമായ ഉൽപ്പന്നങ്ങൾ കൂടുതലായി ഇപ്പോൾ ഹെർബാലൈഫിന്റെ പോർട്ട്ഫോളിയോയിൽ കാണപ്പെടാൻ കാരണം. ഇതിൽ കുൽഫി, റോസ് ഖീർ, പാൻ, കഷ്മീരി കവ എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഫോർമുല 1 ന്യൂട്രീഷണൽ ഷേക് മിക്സിലേക്ക് ഡേറ്റ്സ് കാരമൽ കൂടെ ചേർത്തതാണ് ഏറ്റവും പുതിയ ഉൽപ്പന്ന നവീനത. ഇത് പ്രാദേശികമായ ഫ്ലേവറുകൾ കൂടെ ഉൾപ്പെടുത്തി ഇന്ത്യൻ ഉപയോക്താക്കൾക്ക് യോജിച്ച ന്യൂട്രീഷൻ ഓപ്ഷനുകൾ ലഭ്യമാക്കുന്നതിനുള്ള ഉദാഹരണമാണ്.

ഇത് ഗവേഷണത്തിലെ മുന്നേറ്റത്തിന്റെ പുതിയൊരു അദ്ധ്യായമാണ് – ആളുകളുടെ ദൈനംദിന ജീവതത്തിലേക്ക് സ്വാഭാവികമായി അവതരിപ്പിക്കാനാകുന്ന ഉൽപ്പന്നങ്ങളും അനുഭവങ്ങളും എത്തുമ്പോഴാണ് ആഗോള അനുഭവം കൂടുതൽ അർത്ഥവത്താകുന്നത്.

ആരോഗ്യ ജീവിതം ആശയമാക്കുന്ന സമൂഹങ്ങൾ

ശാസ്ത്രീയ അവഗാഹവും ഏറ്റവും നവീനമായ സാങ്കേതികവിദ്യകളും ഹെർബാലൈഫിന്റെ ബിസിനസിന്റെ പ്രധാന ഭാഗങ്ങളാണ്. വെൽനസ് എന്ന സമഗ്രാരോഗ്യത്തിനും കമ്പനി ശക്തമായ ഒരു സാമൂഹിക അടിത്തറ നൽകുന്നുണ്ട്.

ഇന്ത്യ മുഴുവനും ഹെർബാലൈഫിന്റെ സ്വതന്ത്ര അസോസിയേറ്റുകൾ വ്യക്തികളും കുടുംബങ്ങളുമായി സ്ഥിരമെന്നോണം സംസാരിക്കുകയും അവർക്ക് ആരോഗ്യകരമായ ജീവിതം, ജീവിതശൈലി, ന്യൂട്രീഷൻ എന്നിവയിൽ അറിവ് നൽകുകയും ചെയ്യുന്നു. സമൂഹങ്ങളെ സൃഷ്ടിക്കുന്നതാണ് ഈ രീതി. ഇത് ഉപയോക്താക്കൾക്ക് ന്യൂട്രീഷൻ, ആരോഗ്യകരമായ ശീലങ്ങൾ, അവരുടെ ആരോഗ്യലക്ഷ്യങ്ങൾക്ക് അനുസൃതമായ ജീവിതം ജീവിക്കുകു എന്നിവയിൽ സഹായം നൽകുന്നു.

ആളുകളിൽ കേന്ദ്രീകൃതമായ ഈ രീതി കമ്പനിയുടെ സയൻസ്, നവീന ആശയങ്ങൾ എന്നിവയിലുള്ള നിക്ഷേപത്തിലും സഹായിക്കുന്നു. റിസർച്ചിലൂടെ പുതിയ ഉൽപ്പന്നങ്ങളും ക്വാളിറ്റി സംവിധാനങ്ങളും ഉണ്ടാകുന്നു. ഇവ സ്ഥിരത ഉറപ്പാക്കുന്നു. അതേ സമയം സമൂഹങ്ങളുമായുള്ള സമ്പർക്കം ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ന്യൂട്രീഷനും ആരോഗ്യപരമായ ജീവിതവും കൊണ്ടുവരാൻ സഹായിക്കും.

ആരോഗ്യത്തെക്കുറിച്ച് വളരെ ബോധ്യവാന്മാരായ കേരളത്തിലുള്ള ഉപയോക്താക്കൾക്ക് സയൻസും സുതാര്യതയും സമൂഹത്തിന്റെ കൂടിച്ചേരലും കൂടുതൽ പ്രസക്തമാകുന്നു.

ഹെർബാലൈഫിന്റെ ഭാവിയിൽ ഇന്ത്യയുടെ പങ്ക്

സാങ്കേതിക ഗവേഷണം, ടെക്നോളജി, നവീന ആശയങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യ വികാസം പ്രാപിക്കുന്നതിന് അനുസരിച്ച് ഹെർബാലൈഫിന് ഇന്ത്യയുടെ പ്രാധാന്യവും വർധിക്കുകയാണ്.

ബെംഗലൂരുവിലെ സെന്റർ ഓഫ് എക്സലൻസിലെ കമ്പനിയുടെ നിക്ഷേപവും ഐ.ഐ.ടി മദ്രാസുമായി ചേർന്നുള്ള പങ്കാളിത്തവും ക്വാളിറ്റി, അനലിറ്റിക്കൽ മേഖലകളിലെ വളർച്ചയും ഹെർബാലൈഫിന്റെ ആഗോള ശൃംഖലയിൽ ഇന്ത്യക്കുള്ള തന്ത്രപ്രധാനമായ പങ്കാണ് കാണിക്കുന്നത്.

ഈ യാത്ര, എങ്ങനെയാണ് ആഗോള കമ്പനികൾ പുതിയ ഇന്ത്യയെ നോക്കിക്കാണുന്നത് എന്നതിനും തെളിവാണ്. ഇന്ത്യയെ ഒരു വലിയ, വൈവിധ്യമാർന്ന വിപണി എന്ന് മാത്രം വിശേഷിപ്പിക്കാനാകില്ല. ഇന്ത്യയിലെ ഗവേഷകർ, സ്ഥാപനങ്ങൾ, പുതിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകൾ എല്ലാം ആഗോള ബിസിനസ് തന്ത്രത്തിൽ രാജ്യത്തെ വേറിട്ടു നിർത്തുന്നു.

ഹെർബാലൈഫ് ഇന്ത്യയെ സംബന്ധിച്ച് ഈ അവസരം രണ്ട് ദശകത്തിന് മുകളിലായി രാജ്യത്ത് പ്രവർത്തിച്ചുള്ള പരിചയം കൂടുതൽ കൃത്യമായി വിനിയോഗിക്കാനുള്ള സന്ദർഭമാണ്. ഇന്നവേഷൻ ശക്തികേന്ദ്രം എന്നതിന് കൂടുതൽ ഇത് ഊന്നൽ നൽകും.

ആഗോള ശാസ്ത്ര വൈദഗ്ധ്യം, ഇന്ത്യയിലെ വിദഗ്ധർ, കൂടുതൽ ശക്തമായ ക്വാളിറ്റി സംവിധാനങ്ങൾ, പ്രാദേശികമായ ഇന്നവേഷൻ, സമൂഹങ്ങളെക്കൂടെ പങ്കെടുപ്പിച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതത്തിന് നൽകുന്ന പ്രാധാന്യം എന്നിവയെല്ലാം കമ്പനി ഒരുമിച്ച് കൊണ്ടുവരുകയാണ്. ഹെർബാലൈഫ് ഇന്ത്യയുടെ വളർച്ചയിലെ അടുത്ത ഘട്ടത്തിന്റെ അടിത്തറയും ഇതാണ്.

ആഗോള ഇന്നവേഷൻ പശ്ചാത്തലത്തിൽ ഇന്ത്യയുടെ പദവി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കെ ഹെർബാലൈഫിന്റെ ആഗോള യാത്രയിൽ ഇന്ത്യയുടെ പ്രസക്തി കൂടുതൽ വ്യക്തമാകുകയാണ്. പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും നിർമ്മിക്കുക മാത്രമല്ല കൃത്യമായ ലക്ഷ്യമുള്ള നവീനആശയങ്ങൾ നടപ്പിലാക്കുക കൂടെയാണ് ഹെർബാലൈഫ് ചെയ്യുന്നത്. ഇതിലൂടെ ഉപയോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ആരോഗ്യത്തെയും കൂടുതൽ ആക്ടീവായ ജീവിതരീതികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.