കേരളത്തിലെ എഴുപത്തിയേഴാമത്തെ ശാഖയാണ് തിരൂരങ്ങാടിയിലേത്.

ഐ ഡി ബി ഐ ബാങ്കിന്റെ തിരൂരങ്ങാടി ശാഖയുടെ ഉദ്ഘാടനം ഐ ഡി ബി ഐ കേരള സോണൽ ഹെഡ് ശ്രീ. രാജേഷ് മോഹൻ ഝാ നിർവഹിച്ചു. കോഴിക്കോട് മേഖലാ സീനിയർ റീജിയണൽ ഹെഡ് ശ്രീ. എം. സി. സുനിൽ കുമാർ, ശാഖാ മാനേജർ ശ്രീ. ശ്യാം ഭാസ്ക്കർ എൻ. സി എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ ഒൻപതാമത്തെയും കേരളത്തിലെ എഴുപത്തിഏഴാമത്തെയും ശാഖയാണ് തിരൂരങ്ങാടി ഐ ഡി ബി ഐ ബാങ്ക്. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും ഐ ഡി ബി ഐ ബാങ്കിൽ ലഭ്യമാണ്.