കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ ഒമ്പത് മണി മുതൽ പരിപാടി ആരംഭിക്കും. അവാർഡ് നൈറ്റും കോൺക്ലേവും ഏഷ്യാനെറ്റ് ന്യൂസിൽ 3 എക്സ്ക്ലൂസീവ് പ്രൈം-ടൈം എപ്പിസോഡുകളായി കാണാം.
ലൈസൻസഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷനും (LENSFED) ഏഷ്യാനെറ്റ് ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന ലെൻസ്ഫെഡ് എഞ്ചിനീയേഴ്‌സ് അവാർഡ്‌സ് ആൻഡ് കോൺക്ലേവ് 2026 സെപ്റ്റംബർ 26-ന് നടക്കും.
കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ ഒമ്പത് മണി മുതൽ പരിപാടി ആരംഭിക്കും. അവാർഡ് നൈറ്റും കോൺക്ലേവും ഏഷ്യാനെറ്റ് ന്യൂസിൽ 3 എക്സ്ക്ലൂസീവ് പ്രൈം-ടൈം എപ്പിസോഡുകളായി കാണാം.
കേരളത്തിലെ നിർമ്മാണ വിപണിയുടെ 80 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന സംഘടനയാണ് ലൈസൻസഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ.
എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, സുസ്ഥിര നിർമ്മാണം തുടങ്ങിയ മേഖലകളിലെ മികച്ച പ്രതിഭകളെയും പ്രോജക്റ്റുകളെയും ആദരിക്കുന്ന പുരസ്കാര മേളയാണ് പ്രധാന ആകർഷണം. റെസിഡൻഷ്യൽ, ഗ്രീൻ ആൻഡ് സസ്റ്റൈനബിൾ പ്രോജക്റ്റുകൾ ഉൾപ്പെടെ 30-ഓളം കാറ്റഗറികളിലാണ് അവാർഡുകൾ നൽകുന്നത്.
സംസ്ഥാന-കേന്ദ്ര മന്ത്രിമാർ, മുതിർന്ന ബ്യൂറോക്രാറ്റുകൾ, നിർമ്മാണ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഉന്നതതല പാനൽ ചർച്ചകൾ. നിർമ്മാണ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ, ഊർജ്ജക്ഷമത, നഗരവികസനം, മേഖലയിലെ വെല്ലുവിളികൾ, നിർമ്മാണ മേഖലയെ ഒരു പ്രത്യേക വകുപ്പായി മാറ്റാനുള്ള നിർദ്ദേശങ്ങൾ എന്നിവയും കോൺക്ലേവിന്റെ ഭാഗമാകും.
പ്രമുഖ ബിൽഡിങ് മെറ്റീരിയൽസ്, കൺസ്ട്രക്ഷൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, അത്യാധുനിക നിർമ്മാണ സാങ്കേതികവിദ്യകൾ എന്നിവ നേരിട്ട് കണ്ടറിയാനുള്ള വിപുലമായ എക്സിബിഷനും നടക്കും.
വിവരങ്ങൾക്ക് - media@lensfedkerala.com
