ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുകയാണ്. പക്ഷേ, ഇത് ഒരേസമയം അവരെ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിൽ നിന്നും ചൈനയിൽ നിന്നും അകറ്റും
എഴുതിയത് - സ്വസ്തി സാച്ദേവ, മുഗ്ദ സാത്പുതെ
പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ 2025 മെയ് മാസം മുതൽ വലിയ മാറ്റങ്ങളുണ്ട്. ഇതിന് പ്രധാനകാരണം പാകിസ്ഥാന്റെ ഊർജ്ജ, എണ്ണശേഖരത്തിൽ യു.എസിനുള്ള താൽപര്യവും ബാഗ്രാം എയർബേസിലേക്കുള്ള ജാഗ്രതയും അഫ്ഗാനിസ്ഥാനിലെ മറ്റു ഘടകങ്ങളുമാണ്. മാത്രമല്ല പശ്ചിമേഷ്യയിലെ സുരക്ഷാപ്രശ്നങ്ങളും ഇതിന്റെ ഭാഗമാണ്. മെയ് 2025-ൽ ഇന്ത്യയുമായി ഉണ്ടായ സംഘർഷം അവസാനിപ്പിച്ചതിൽ പാകിസ്ഥാൻ, യു.എസ് ഇടപെടലിന് നന്ദി അറിയിച്ചു. അത് വാഷിങ്ടണിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വ്യത്യസ്തമായ വിദേശകാര്യനയമാണ് യു.എസ് പിന്തുടരുന്നത്. ട്രംപിന് ഇന്ത്യയുമായുള്ള ബന്ധം സങ്കീർണമായതും കാര്യങ്ങളെ ബാധിച്ചു.
ട്രംപ് ഭരണം തുടങ്ങി ശേഷം പാകിസ്ഥാൻ നേതാക്കൾ മൂന്നുതവണ യു.എസ് സന്ദർശനം നടത്തി. ഇതിൽ കരസേന മേധാവി അസിം മുനിറും ഉൾപ്പെടുന്നു. യു.എസ് ബലോചിസ്ഥാന ലിബറേഷൻ ആർമിയെ ഭീകരവാദി സംഘടനയായി പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ രണ്ടു രാജ്യങ്ങളും തമ്മിൽ ധാരണയുമുണ്ട്. ഇത്കൂടാതെ വേൾഡ് ലിബർട്ടി ഫൈനാൻഷ്യൽ എന്ന ഒരു ഫിൻടെക് കമ്പനി പാകിസ്ഥാനിലെ ക്രിപ്റ്റോ കൌൺസിലുമായി ധാരണയുണ്ടാക്കി. ഈ കമ്പനിയിഷ ട്രംപിന്റെ കുടുംബാംഗങ്ങളുമുണ്ട്. അമേരിക്കയിലെ മുൻനിര നേതാക്കൾ പാകിസ്ഥാനിലെ ഊർജ, മിനറൽ വിഭവങ്ങളിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവിടെ നിക്ഷേപത്തിനും ശ്രമം തുടങ്ങി, ഭീകരവാദം തുരത്തുന്നതിൽ പാകിസ്ഥാന്റെ പങ്കാളിയും യു.എസ് ആണ്. മാത്രമല്ല യു.എസ് കോൺഗ്രസിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് മെയ് മാസം ഇന്ത്യയ്ക്ക് എതിരെ നടന്ന സംഘർഷം പാകിസ്ഥാന്റെ വിജയം എന്നാണ് വാഷിങ്ടൺ വിലയിരുത്തിയത്.
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുകയാണ്. പക്ഷേ, ഇത് ഒരേസമയം അവരെ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിൽ നിന്നും ചൈനയിൽ നിന്നും അകറ്റും. ഈ രാജ്യങ്ങൾക്ക് ചരിത്രപരമായ ബന്ധമാണ് പാകിസ്ഥാനോട് ഉള്ളത്. പുതിയ ബന്ധം ഇത് മോശമാകാൻ കാരണമാകും. ചൈനയ്ക്ക് അമേരിക്കയുമായി വലിയ എതിർപ്പുണ്ട്. പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങൾക്ക് നിലപാടുകൾ മാറാം.
ബീജിങ്ങിനെ സംബന്ധിച്ച് പലതരത്തിലുള്ള ബന്ധങ്ങളുണ്ട്. അതുകൊണ്ടുതന്നെ യു.എസ് ബന്ധം അവർക്ക് തലവേദനയല്ല. ഇപ്പോഴും ചൈന-പാകിസ്ഥാൻ നയതന്ത്ര സന്ദർശനങ്ങൾ നടക്കുന്നുണ്ട്. എങ്കിലും ചൈന ഭാവിയിലേക്ക് കരുതൽ സൂക്ഷിക്കാം. ബി.എൽ.എ ഒരു ഭീകരവാദി സംഘടനയാണ് എന്ന് യു.എസ് പ്രഖ്യാപിച്ചത് ചൈനയ്ക്ക് ഗുണം ചെയ്യും. കാരണം പാകിസ്ഥാനിലെ ബി.എൽ.എ ചൈനീസ് അടിസ്ഥാനവികസനവും നിക്ഷേപവും അവരുടെ പൌരന്മാരെയും ലക്ഷ്യമിടുന്നത് തടയാൻ ഇതിലൂടെ സാധിക്കും. പരസ്പരം മത്സരിക്കുന്നതിന് പകരം മേഖലയിൽ സമാധാനപരമായി ഇടപെടാൻ ഇരുവർക്കും കഴിയും. മാത്രമല്ല, വാഷിങ്ടണിലേക്കുള്ള പാലം ഇടാൻ ചൈനയ്ക്ക് പാകിസ്ഥാൻ സഹായകവുമാകും. പക്ഷേ, അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ സാന്നിധ്യം കൂടിയാൽ അത് ചൈനയ്ക്ക് തിരിച്ചടിയാകും. യു.എസ് പിന്മാറിയതോടെ ചൈന, അഫ്ഗാനിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുകയാണ്. മാത്രമല്ല പാകിസ്ഥാൻ പ്രതിരോധം, സാമ്പത്തികം മേഖലകളിൽ യു.എസുമായി അടുത്താൽ അതും ചൈനയെ ബാധിക്കും. ഇതിന്റെ ചർച്ചകൾ ഇതിനോടകംതന്നെ ചൈന പാകിസ്ഥാൻ എക്കണോമിക് കോറിഡോർ പദ്ധതികളിൽ കാണുന്നുണ്ട്.
പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഗൾഫ് രാജ്യങ്ങളായ സൌദി അറേബ്യയെയും യു.എ.ഇയെയും സംബന്ധിച്ച് ഇത് ഇറാനെ പ്രതിരോധിക്കാനുള്ള അവസരമാകും. അടുത്തിടെയാണ് സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് കരാറിലൂടെ സൌദി-പാക് ബന്ധം കൂടുതൽ ഊഷ്മളമായത്.
ഖത്തറിന് നേർക്ക് ഉണ്ടായ ഇസ്രായേൽ ആക്രമണവും ഹൂത്തികളുടെ സാന്നിധ്യവും റിയാദിന് പ്രധാനമാണ്. യു.എസ് സഹായത്തോടെ മേഖലയിൽ സമാധാനം നിലനിർത്താൻ പാകിസ്ഥാൻ ആവശ്യമാണെന്നും സൌദി അറേബ്യക്ക് അറിയാം.
അതേ സമയം യു.എസ്-പാക് ബന്ധത്തെക്കുറിച്ച് ഇറാന് അറിയാം. ട്രംപ് പ്രസിഡന്റ് ആയതോടെ വീണ്ടും ഇറാനുമായുള്ള യു.എസ് ബന്ധം ഉലഞ്ഞു. ഇറാനിലെ ആണവകേന്ദ്രങ്ങളെ യു.എസ് ലക്ഷ്യംവച്ചത് ഉദാഹരണമാണ്. പാകിസ്ഥാൻ ഈ ആക്രമണങ്ങളെ അപലപിച്ചെങ്കിലും ഇറാനുമായി പാകിസ്ഥാൻ അതിർത്തി പങ്കിടുന്നുണ്ട്. ഈ പുതിയ സംഭവങ്ങൾ ചിലപ്പോൾ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പാകിസ്ഥാന് ഉപയോഗിക്കാനാകും. എന്നാൽ ഇറാനോട് കൂടുതൽ അടുത്താൽ യു.എസ് നിരോധനം നേരിടേണ്ടതായും വരും. ഇതിൽ പാകിസ്ഥാൻ-ഇറാൻ ഗ്യാസ് പൈപ് പദ്ധതിയുമുണ്ട്. നിലവിൽ പാക്-ഇറാൻ അതിർത്തിയിൽ യു.എസ് സൈനികരുണ്ട്.
തുർക്കിയാണ് മറ്റൊരു രാജ്യം. ഇന്ത്യയുമായുള്ള സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചു. മാത്രമല്ല, പ്രതിരോധം, വാണിജ്യം മേഖലകളിൽ 20 കരാറുകൾ രണ്ടു രാജ്യങ്ങളും ഒപ്പുവച്ചു. ബൈഡൻ ഭരണകാലത്ത് തുർക്കിയെ യു.എസ് എതിർത്തിരുന്നു. ഇപ്പോൾ യു.എസുമായി അടുക്കാനുള്ള അവസരമാണ് തുർക്കിക്ക് ലഭിക്കുന്നത്. അതായത് ഇസ്ലാമിക രാഷ്ട്രങ്ങളും യു.എസ്സുമായുള്ള പാലമാണ് നിലവിൽ പാകിസ്ഥാൻ.
പാകിസ്ഥാന് ഈ വിദേശകാര്യ നയങ്ങൾ പുതുമയല്ല. ഇന്ത്യയെപ്പോലെതന്നെ വിദേശകാര്യ നയത്തിൽ നിരവധി വൈരുദ്ധ്യങ്ങൾ പാകിസ്ഥാനുണ്ട്. ശീതയുദ്ധകാലത്ത് യു.എസുമായി ബന്ധം പുലർത്തുമ്പോഴും പാകിസ്ഥാൻ ചൈനയെ സഹായിച്ചു. ഇതൊരു പുതിയ ശീതകാലയുദ്ധമാണെന്ന വിലയിരുത്തൽ ഇപ്പോഴുണ്ട്. വിവിധ രാജ്യങ്ങളോടുള്ള ധാരണകളിലൂടെ കൂടുതൽ സാമ്പത്തികസഹായം എന്നതാണ് പാകിസ്ഥാൻ ലക്ഷ്യംവെക്കുന്നത്. അതായത് യു.എസ് ബന്ധം പല രാജ്യങ്ങളിലും അസ്വാരസ്യങ്ങൾ ഉണ്ടാക്കും എങ്കിലും സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഇത് പാകിസ്ഥാനെ സഹായിക്കും.
ലേഖകരെക്കുറിച്ച്
കാർണഗി ഇന്ത്യയിൽ സെക്യൂരിറ്റി സ്റ്റഡീസ് പ്രോഗ്രാമിന്റെ റിസർച്ച് അസിസ്റ്റന്റും പ്രോഗ്രാം കോർഡിനേറ്ററുമാണ് സ്വസ്തി സാച്ദേവ. ഇന്ത്യയുടെ വിദേശകാര്യ നയം, സുരക്ഷാപഠനങ്ങൾ, ദക്ഷിണ പശ്ചിമേഷ്യ എന്നിവയാണ് അവരുടെ മേഖലകൾ. അന്താരാഷ്ട്ര റിലേഷൻസിൽ പി.ജിയും പൊളിറ്റിക്കൽ സയൻസിൽ ബിരുദവുമുണ്ട്.
മുഗ്ധ സത്പുതെ കാർണഗി ഇന്ത്യ സെക്യൂരിറ്റി സ്റ്റഡീസ് പ്രോഗ്രാമിലെ യംങ് അംബാസഡറാണ്. അന്താരാഷ്ട്ര നിയമത്തിൽ എൽ.എൽ.എം നേടിയിട്ടുണ്ട്. അവരുടെ ഗവേഷണ താൽപര്യങ്ങളിൽ ഇന്ത്യയുടെ വിദേശകാര്യ നയം, ഇന്ത്യ-ചൈന ബന്ധം, ഇന്തോ-പസിഫിക് എന്നിവയാണുള്ളത്.
