ഗ്രാമ- നഗര പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 4,076 കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചു. കൂടാതെ 3,184 കിലോമീറ്റര്‍ റോഡുകള്‍ വീതി കൂട്ടി ബലപ്പെടുത്തി. ഇത് ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാക്കി സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിക്കുന്നതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

ഉത്തര്‍പ്രദേശില്‍ റോഡ് വികസനത്തിന് ഊര്‍ജിത ശ്രമങ്ങളുമായി സര്‍ക്കാര്‍. പ്രതിദിനം ശരാശരി 11 കിലോമീറ്റര്‍ റോഡ് പുതുതായി നിര്‍മ്മിക്കുന്നതായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രതിദിനം 9 കിലോമീറ്റര്‍ റോഡ വീതി കൂട്ടുന്നു. 2017 ഏപ്രില്‍ മുതല്‍ 32,074 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മ്മിച്ചു, 25,000 കിലോമീറ്റര്‍ വീതി കൂട്ടി ബലപ്പെടുത്തി.

ഗ്രാമ- നഗര പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 4,076 കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചു. കൂടാതെ 3,184 കിലോമീറ്റര്‍ റോഡുകള്‍ വീതി കൂട്ടി ബലപ്പെടുത്തി. ഇത് ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാക്കി സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിക്കുന്നതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

കൂടാതെ 46 പുതിയ ദേശീയപാതകള്‍ (4,115 കി.മീ), 70 പുതിയ സംസ്ഥാന പാതകള്‍ (5,604 കി.മീ), 57 പ്രധാന ജില്ലാ റോഡുകള്‍ (2,831 കി.മീ) എന്നിവ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്പ്രസ് വേകള്‍, ഹൈവേകള്‍, ഗ്രാമീണ റോഡുകള്‍ എന്നിവയുടെ ദ്രുതഗതിയിലുള്ള വികസനത്തിലൂടെ സംസ്ഥാനം റോഡുകളുടെ നീളത്തിലും ഗുണനിലവാരത്തിലും വലിയ പുരോഗതി കൈവരിച്ചതായി വാര്‍ത്താ കുറിപ്പ് പറയുന്നു.