ഒക്ടോബർ 5 മുതൽ 24 വരെയാണ് ക്യാംപയിൻ നടക്കുന്നത്. ഈ കാലയളവിൽ പ്രത്യേക ഓഫറുകളും പാരിതോഷികങ്ങളും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസമുണ്ടാകും
യൂണിയൻ കോ-ഓപ്പിന്റെ 44-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ മാസത്തെ പ്രമോഷണൽ ക്യാംപയിന് തുടക്കമിട്ടു. ‘20 Millionaires in 20 Days’ ക്യാംപയിനിൽ ഓരോ ദിവസവും ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം തമയാസ് പോയിന്റുകൾ സമ്മാനമായി നേടാനുള്ള അവസരമുണ്ട്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ നിരവധി പ്രത്യേക ഓഫറുകളും ക്യാംപയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഒക്ടോബർ 5 മുതൽ 24 വരെയാണ് ക്യാംപയിൻ നടക്കുന്നത്. ഈ കാലയളവിൽ പ്രത്യേക ഓഫറുകളും പാരിതോഷികങ്ങളും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസമുണ്ടാകും.
പ്രത്യേക ഓഫറുകൾ, സമ്മാന നറുക്കെടുപ്പുകൾ, റിവാർഡുകൾ, വിവിധ ബ്രാൻഡുകളുടെ പ്രത്യേക പ്രമോഷനുകൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കുകയാണ് ഈ വർഷത്തെ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് യൂണിയൻ കോ-ഓപ്പ് സി.ഇ.ഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ഫ്രഷ് ഉൽപ്പന്നങ്ങൾക്കും വിവിധ ഓഫറുകൾ ഒക്ടോബർ പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും സ്റ്റോറുകളിലും ഡിജിറ്റൽ ചാനലുകളിലും ഫ്രഷ് ഡീലുകൾ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
പങ്കെടുക്കുന്ന ബ്രാൻഡുകളുടെ പ്രത്യേക പ്രമോഷനുകളും ക്യാംപയിനിന്റെ ഭാഗമാണ്. തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുന്ന യോഗ്യരായ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന തരത്തിലാണ് ഈ പ്രമോഷനുകൾ ഒരുക്കിയിരിക്കുന്നത്.
സീസണൽ പ്രമോഷണൽ കലണ്ടറിന്റെ ഭാഗമായി ഒക്ടോബർ അവസാനവും നവംബർ ആദ്യവും പുതിയൊരു ക്യാംപയിന് തയ്യാറെടുക്കുന്നതായും അൽ ഹാഷിമി അറിയിച്ചു. ഇറ്റാലിയൻ വിഭവങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പുതിയ ക്യാംപയിൻ. ജനപ്രിയ ഇറ്റാലിയൻ വിഭവങ്ങൾ തയ്യാറാക്കാൻ ആവശ്യമായ ഉൽപ്പന്നങ്ങളും ചേരുവകളും ആകർഷകമായ ഓഫറുകളിലും മത്സരാധിഷ്ഠിത വിലകളിലും ക്യാംപയിനിലൂടെ ലഭ്യമാക്കും.
ഉപഭോക്താക്കളുടെ വ്യത്യസ്ത രുചികൾക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളും അനുഭവങ്ങളും ലഭ്യമാക്കുന്നതിനായി സീസണൽ ക്യാംപയിനുകളിൽ വൈവിധ്യം കൊണ്ടുവരാനുള്ള യൂണിയൻ കോ-ഓപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങളും മികച്ച മൂല്യവും വിവിധ പ്രമോഷണൽ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി വർഷം മുഴുവൻ വൈവിധ്യമാർന്ന ക്യാംപയിനുകൾ തുടർന്നും അവതരിപ്പിക്കുമെന്നും അൽ ഹാഷിമി കൂട്ടിച്ചേർത്തു.
