പരിശോധനയിൽ 1.2 ടൺ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1.2 ടൺ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 

എമിറേറ്റിലെ എയര്‍ കാര്‍ഗോ ടെര്‍മിനല്‍ വഴി കടന്നുപോയ ഷിപ്മെന്‍റ് പ്രത്യേക ടീം പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. നൂതന സു​ര​ക്ഷ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ സൂ​ക്ഷ്മ​ പ​രി​ശോ​ധ​ന​യി​ലാ​ണ്​ എ​യ​ർ കാ​ർ​ഗോ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പിടികൂടിയത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ൽ ക​സ്റ്റം​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. എന്നാല്‍ ഏത് രാജ്യത്ത് നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല.

Read Also -  വിപണി വില കോടികൾ; പ്രത്യേക സംഘം രൂപീകരിച്ച് പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 50 കിലോ ലഹരിമരുന്ന്

പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. മ​യ​ക്കു​​മ​രു​ന്ന്​ ക​ട​ത്ത്​ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഏ​റ്റ​വും നൂ​ത​ന​വും സ്മാ​ർ​ട്ടു​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ്​ ദു​ബൈ ക​സ്റ്റം​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ പോ​ർ​ട്ട്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ ഫ്രീ ​സോ​ൺ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും സിഇഒ​യു​മാ​യ സു​ൽ​ത്താ​ൻ ബി​ൻ സു​ലൈ​മാ​ൻ പ​റ​ഞ്ഞു. സംഘടിത കള്ളക്കടത്ത് ശൃംഖലകളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ ഈ ഓപറേഷൻ പിന്തുണയ്ക്കുന്നുവെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ.അബ്ദുല്ല ബുസെനാദ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം