മുന്തിരി പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നിരോധിത ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞു. ഒരു മില്യന്‍ ഗുളികകളാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് ഇവ പിടികൂടിയത്. ലഹരി ഗുളികകള്‍ പിടികൂടാന്‍ ലബനീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മുന്തിരി പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹെറോയിനുമായി യാത്രക്കാരന്‍ പിടിയിലായിരുന്നു. വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് പാകിസ്ഥാന്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഹെറോയിന്‍ പിടിച്ചെടുത്തത്. 70 ഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

കടയുടെ വാതിലുകള്‍ തകര്‍ത്ത് മോഷണം; യുഎഇയില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

അതേസമയം കുവൈത്തിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഏകദേശം 49 പാക്കറ്റ് ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഇവയ്ക്ക് കാല്‍ക്കിലോ ഭാരമുണ്ട്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്. 

നിയമ വിരുദ്ധമായി കുവൈത്തിലേക്ക് കൊണ്ടുവന്ന വിലയേറിയ വാച്ചുകള്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് പിടിച്ചെടുത്തു. വിദേശ രാജ്യത്തു നിന്ന് എത്തിയ ഒരു യാത്രക്കാരന്‍റെ പക്കല്‍ നിന്നാണ് ഇവ പിടികൂടിയത്. തന്റെ സോക്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ വാച്ചുകള്‍ കൊണ്ടുവന്നതെന്ന് കുവൈത്ത് കസ്റ്റംസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കുവൈത്തില്‍ അനധികൃത താമസക്കാരായ10 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 10 പ്രവാസികള്‍ പിടിയിലായി. വിവിധ രാജ്യക്കാരെയാണ് റെസിഡന്‍സ് നിയമം ലംഘിച്ചതിന് പിടിയിലായത്. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഒമ്പത് പേരും വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്ന ഒരാളുമാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ പരിശോധനകളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയുമൊക്കെ പിടികൂടുകയാണ്.