Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു

പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും.

Air India express to stop two schedules
Author
First Published Sep 16, 2022, 4:54 PM IST

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്.

പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും. ഒക്ടോബര്‍ മാസം ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് തുക മടക്കി നല്‍കും. നിലവില്‍ കോഴിക്കോടേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് സര്‍വീസുള്ളത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ്. അതിനാല്‍ സര്‍വീസുകള്‍ ചുരുക്കുന്നത് മറ്റ് ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ കാരണമാകും. ടിക്കറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും ഇത് ബാധിക്കും. 

കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവന ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

 മസ്‌കറ്റില്‍ നിന്ന് സര്‍വീസുകളുടെ എണ്ണം കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം കുറച്ചു. അവധിക്കാലെ അവസാനിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്താണിത്. സെപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയതും പുതിയ സമയക്രമം പ്രഖ്യാപിച്ചതും.

കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, മംഗളൂരു സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്. മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നലെ മുതല്‍ നിര്‍ത്തിയിരുന്നു. മുംബൈ സര്‍വീസുകള്‍ ഇന്നു മുതല്‍ റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. റദ്ദാക്കിയ സര്‍വീസുകളില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചു നല്‍കുന്നതാണെന്നും അല്ലെങ്കില്‍ ഇവര്‍ക്ക് മറ്റ് ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാമെന്നും വിമാന കമ്പനി വ്യക്തമാക്കി. 

ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 0549 വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും. തിരിച്ച് മസ്‍കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും സമാനമായ രീതിയില്‍ മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 339, തിരികെ അതേദിവസം തന്നെ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 337, ഇതേ ദിവസങ്ങളില്‍ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.

വ്യാഴാഴ്ചകളില്‍ മസ്‍കത്തില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന IX 712, തിരിച്ച് വെള്ളിയാഴ്ചകളില്‍ കണ്ണൂരില്‍ നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 711 എന്നിവയും റദ്ദാക്കി. വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും കൊച്ചിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള IX 443, അതേ ദിവസങ്ങളില്‍ തന്നെ തിരികെ സര്‍വീസ് നടത്തുന്ന IX 442 എന്നിവയും റദ്ദാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios