വിമാനത്തിലെ നൂറോളം യാത്രക്കാര്‍ക്ക് ശാരീരിക അവശതകളുണ്ടെന്ന തരത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തെ തന്നെ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പത്ത് യാത്രക്കാരെ വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം പരിശോധിക്കുമെന്നും വിദഗ്ദ പരിശോധന വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു. 

ദുബായ്: ദുബായില്‍ നിന്ന് ബുധനാഴ്ച പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലെ 10 യാത്രക്കാര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതായി എയര്‍ലൈന്‍ ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചു. അമേരിക്കയിലേക്ക് പുറപ്പെട്ട EK 203 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായതെന്ന് എമിറേറ്റ്സ് ട്വീറ്റ് ചെയ്തു.

500 യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രാദേശിക സമയം രാവിലെ ഒന്‍പത് മണിക്ക് അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. വിമാനത്തിലെ നൂറോളം യാത്രക്കാര്‍ക്ക് ശാരീരിക അവശതകളുണ്ടെന്ന തരത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തെ തന്നെ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പത്ത് യാത്രക്കാരെ വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം പരിശോധിക്കുമെന്നും വിദഗ്ദ പരിശോധന വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു. ശാരീരിക അവശതകള്‍ക്ക് കാരണം എന്താണെന്ന് എമിറേറ്റ്സ് വ്യക്തമാക്കിയിട്ടില്ല.