കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. കെയ്ഫാൻ, ഷുവൈഖ് പ്രദേശങ്ങളിൽ 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കൈവശം വച്ചതിനാണ് ഇവർ പിടിയിലായത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. കെയ്ഫാൻ, ഷുവൈഖ് പ്രദേശങ്ങളിൽ 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കൈവശം വച്ചതിന് പിടിയിലായതിനെ തുടർന്ന് കൗൺസിലർ ഖാലിദ് അൽ-തഹൗസിന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് രണ്ട് ഇന്ത്യൻ പൗരന്മാരെ വധശിക്ഷയ്ക്ക് വിധിച്ചത്.
മയക്കുമരുന്നിനെ ചെറുക്കുന്നതിനും അതിന്‍റെ ഉറവിടങ്ങൾ തകര്‍ക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്ടറിനും, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ മേൽനോട്ടത്തിലും ഫീൽഡ് ഫോളോ-അപ്പിലും ഷുവൈഖ് റെസിഡൻഷ്യൽ ഏരിയയിലെ രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് 14 കിലോഗ്രാം ശുദ്ധമായ ഹെറോയിൻ, 8 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, രണ്ട് ഇലക്ട്രോണിക് സ്കെയിലുകൾ എന്നിവ പിടിച്ചെടുത്തു.


