മസ്‍കത്ത്: പത്ത് വയസുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഒമാനില്‍ മരിച്ചു. മസ്‍കത്തിലെ ഒരു ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈകളിലും നെഞ്ചിലും വേദനയുണ്ടെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ചില ഓയിന്‍മെന്റുകള്‍ പുരട്ടുകയും ചെയ്തു. എന്നാല്‍ രാത്രിയോടെ വേദന ഗുരുതരമാവുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.