ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പിഴത്തുകയും ഇരട്ടിയാകുമെന്ന് മസ്കറ്റ് ന​ഗര സഭ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. 

മസ്കറ്റ്: ഒമാനിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്കറ്റ് ന​ഗരസഭ. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക്‌ നൂറ് ഒമാനി റിയാൽ (ഇരുപതിനായിരത്തോളം ഇന്ത്യൻ രൂപ) പിഴ ചുമത്തും. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പിഴത്തുകയും ഇരട്ടിയാകുമെന്ന് മസ്കറ്റ് ന​ഗര സഭ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. പരിസ്ഥിതിക്ക് നേരെയുള്ള നിഷേധാത്മക പ്രവണതകൾ തടയാൻ മസ്കറ്റ് നഗരസഭയുമായി സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Scroll to load tweet…