Asianet News MalayalamAsianet News Malayalam

സൗദിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 1000 റിയാൽ പിഴ

പരിമിതമായ എണ്ണം ആളുകൾ പെങ്കടുക്കുന്ന ഒത്തുചേരലുകൾക്ക് അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടുകളിലും വിശ്രമ കേന്ദ്രങ്ങളിലും 50ൽ കൂടാത്ത ആളുകൾക്ക് സംഗമങ്ങൾ നടത്താം.

1000 fine for not wearing mask in saudi arabia
Author
Riyadh Saudi Arabia, First Published May 30, 2020, 9:58 PM IST

റിയാദ്: സൗദിയിൽ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ. മുഖാവരം ധരിച്ചില്ലെങ്കിൽ പിഴ ആയിരം റിയാൽ. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാല്‍ പിഴ ചുമത്തും.

പരിമിതമായ എണ്ണം ആളുകൾ പെങ്കടുക്കുന്ന ഒത്തുചേരലുകൾക്ക് അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടുകളിലും വിശ്രമ കേന്ദ്രങ്ങളിലും 50ൽ കൂടാത്ത ആളുകൾക്ക് സംഗമങ്ങൾ നടത്താം. കല്യാണം, പാർട്ടികൾ തുടങ്ങിയ സാമൂഹിക പരിപാടികൾ നടത്തുമ്പോൾ അനുവദനീയമായ പരമാവധി ആളുടെ ആളുകളുടെ എണ്ണം 50 ആയിരിക്കും. 

ആരോഗ്യ സുരക്ഷാ മുൻകരുതലും രോഗപ്രതിരോധ നടപടികളും പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്തും. നിയലലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. ആരോഗ്യ മുൻകരുതൽ മനഃപൂർവം ലംഘിക്കുന്ന വ്യക്തികൾക്ക് 1,000 റിയാൽ പിഴ ചുമത്തും. 

Follow Us:
Download App:
  • android
  • ios