18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയിലയോ പുകയില ഉല്‍പ്പന്നങ്ങളോ വില്‍ക്കാന്‍ പാടില്ല. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ ചോദിക്കാന്‍ വില്‍പ്പനക്കാര്‍ക്ക് അവകാശമുണ്ട്.

അബുദാബി: വാഹനങ്ങളിലോ അടച്ചിട്ട മുറികളിലോ 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളപ്പോള്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള വദീമ നിയമത്തിന്റെ ഭാഗമായാണിത്. 

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയിലയോ പുകയില ഉല്‍പ്പന്നങ്ങളോ വില്‍ക്കാന്‍ പാടില്ല. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ ചോദിക്കാന്‍ വില്‍പ്പനക്കാര്‍ക്ക് അവകാശമുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കൂടെയുള്ളപ്പോള്‍ വാഹനങ്ങളില്‍ പുകവലിക്കുന്നത് കണ്ടെത്തിയാല്‍ ട്രാഫിക് ആന്‍ഡ് പട്രോളിങ് ഉദ്യോഗസ്ഥര്‍ പിടികൂടും. ആദ്യ തവണ പിടികൂടുമ്പോള്‍ 500 ദിര്‍ഹമാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 10,000 ദിര്‍ഹം ആകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona