നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,691 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,346 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

റിയാദ്: സൗദിയിൽ പ്രതിദിന കൊവിഡ് ബാധ നിരക്ക് വീണ്ടും ഉയർന്നു. ഇന്ന് പുതുതായി 1016 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 900 പേർക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ടായിരുന്നവരിൽ 12 പേർ മരിച്ചു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,22,316 ആയി. അതിൽ 4,05,607 പേർ സുഖം പ്രാപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,691 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,346 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ആകെ മരണസംഖ്യ 7,018 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 373, മക്ക 279, കിഴക്കൻ പ്രവിശ്യ 125, മദീന 52, അസീർ 44, ജീസാൻ 31, അൽഖസീം 29, തബൂക്ക് 27, ഹായിൽ 18, വടക്കൻ അതിർത്തി മേഖല 13, അൽബാഹ 13, അൽ ജൗഫ് 7, നജ്റാൻ 5.