അഞ്ച്, 10, 50, 100 റിയാലിന്റെ കറൻസികളാണ് പിൻവലിക്കാനാവുക
ദോഹ: ഖത്തറിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഈദിയ എടിഎമ്മുകൾ ഇത്തവണയും വൻ ഹിറ്റായി. 10.3 കോടി റിയാലിന് മുകളിൽ പണം പിൻവലിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് കുട്ടികൾക്ക് പെരുന്നാൾ പണം നൽകുന്നതിന് ചെറിയ തുകകളുടെ നോട്ട് പിൻവലിക്കുന്നതിനായാണ് ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നത്.
അഞ്ച്, 10, 50, 100 റിയാലിന്റെ കറൻസികളാണ് പിൻവലിക്കാനാവുക. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 10 വ്യത്യസ്ത ഇടങ്ങളിലാണ് ഈദിയ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. കുറഞ്ഞ ദിവസങ്ങൾകൊണ്ടാണ് 10.3 കോടി റിയാലിന് മുകളിൽ പണം ഇവിടങ്ങളിൽ നിന്ന് പിൻവലിച്ചത്. പെരുന്നാൾ അവധി ദിനങ്ങൾ അവസാനിച്ചതിനെ തുടർന്ന് മേയ് 30ന് ആരംഭിച്ച ഈദിയ എ.ടി.എം സേവനം അവസാനിപ്പിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.


