നിലവില്‍ രോഗബാധിതരിൽ 5,952 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 87 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ 104 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ രോഗബാധിതരിൽ 299 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,51,622 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,36,615 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,055 ആയി ഉയർന്നു. 

Add Asianetnews as a Preferred SourcegooglePreferred

നിലവില്‍ രോഗബാധിതരിൽ 5,952 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 87 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 12,401 ആർ.ടി പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 22, ജിദ്ദ - 20, മക്ക - 16, മദീന - 15, ദമ്മാം - 7, തായിഫ് - 6, അബഹ - 4 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‍തത്.