Asianet News MalayalamAsianet News Malayalam

മഹ്‍സൂസിന്റെ 104-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തത് 9 പേര്‍

  • റാഫിള്‍ ഡ്രോയില്‍ വിജയിച്ച മറ്റ് മൂന്ന് പേര്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം
104th Super Saturday Mahzooz Draws 9 winners land AED One million 111000 each
Author
First Published Nov 30, 2022, 6:34 PM IST

ദുബൈ: മഹ്‍സൂസിന്റെ 104-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹത്തിന് അര്‍ഹരായ ഒന്‍പത് ഭാഗ്യവാന്മാരുടെ ജീവിതങ്ങളാണ് മാറിമറിഞ്ഞത്. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചുവന്ന ഇവര്‍ ഓരോരുത്തരും 111,000 ദിര്‍ഹം വീതം സ്വന്തമാക്കി.  ഇവര്‍ ഒന്‍പത് പേര്‍ക്ക് പുറമെ സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ ഡ്രോയില്‍ മൂന്ന് ഭാഗ്യവാന്മാര്‍ 300,000 ദിര്‍ഹം തുല്യമായി പങ്കിട്ടെടുത്തു.

രണ്ടാം സമ്മാനവും റാഫിള്‍ ഡ്രോയിലെ സമ്മാനവും നേടിയ 12 വിജയികളില്‍ ഓരോരുത്തരുടെയും ജീവിതത്തില്‍  ഈ ഭാഗ്യസമ്മാനം കൊണ്ടുവരുന്ന മാറ്റങ്ങളും വ്യത്യസ്‍തമായിരിക്കും. എന്നാല്‍ ജീവിതം മാറിമറിഞ്ഞ ഈ നിമിഷത്തിലെ സന്തോഷത്താല്‍ അവരെല്ലാം മഹ്‍സൂസിന് നന്ദി പറയുകയാണ്.

രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹം കാലങ്ങളായി നിരവധി വിജയികളാണ് പങ്കിട്ടെടുക്കാറുള്ളത്. ഒരുസമയത്ത് എഴുപത് പേര്‍ വരെ രണ്ടാം സമ്മാനത്തിന് അര്‍ഹരായിരുന്നു. എന്നാല്‍ നവംബര്‍ 26 ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ആകെ ഒന്‍പത് പേരാണ് രണ്ടാം സമ്മാനത്തിന് അവകാശികളായത്.  ഇതോടെ ഓരോരുത്തര്‍ക്കും ലഭിക്കുന്ന തുക 111,000 ദിര്‍ഹമായി ഉയര്‍ന്നു.

രണ്ടാം സമ്മാനാര്‍ഹരില്‍ ഒരാളായ ഫിലിപ്പൈന്‍സ് സ്വദേശി ജോണ്‍ പോളിനെ സംബന്ധിച്ചിടത്തോളം യുഎഇ അദ്ദേഹത്തിന് സമ്മാനിച്ച അനുഗ്രഹങ്ങളിലൊന്നാണ് ഈ അപ്രതീക്ഷിത സമ്മാനം. 16 വര്‍ഷം മുമ്പാണ് ഭാവി കരുപ്പിടിപ്പിക്കാന്‍ വേണ്ടി അദ്ദേഹം അവസരങ്ങളുടെ ഈ നാട്ടില്‍ എത്തിച്ചേര്‍ന്നത്. പതുക്കെ തന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും കുറേക്കൂടി സാര്‍ത്ഥകമായ ജീവിതത്തിലേക്ക് നടന്നുനീങ്ങാനും യുഎഇ തന്നെ സഹായിച്ചുവെന്ന് ഷാര്‍ജയില്‍ ഡോക്യുമെന്റ് കണ്‍ട്രോളറായി ജോലി ചെയ്യുന്ന ജോണ്‍ പോള്‍ പറയുന്നു. "ഈ പണം കൊണ്ട് നാട്ടില്‍ കുറച്ച് സ്ഥലം വാങ്ങണം. എന്നെങ്കിലും ഒരിക്കല്‍ എനിക്ക് അവിടെ വീട് വെയ്‍ക്കാനാവും" - 39കാരനായ വിജയി പറയുന്നു.

സൗദി അറേബ്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിയായ ഫിറോസ്, തന്റെ ഭാര്യയ്ക്ക് വേണ്ടി സ്വര്‍ണം വാങ്ങാനും ഒരു പുതിയ കാര്‍ സ്വന്തമാക്കാനുമാണ് പദ്ധതിയിടുന്നത്. 23 വര്‍ഷത്തിലധികമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന 43 വയസുകാരനായ ഈ മാര്‍ക്കറ്റിങ് സ്‍പെഷ്യലിസ്റ്റ് പറയുന്നത് ഇങ്ങനെ. "മഹ്‍സൂസിന്റെ തുടക്കം മുതല്‍ ഏതാണ്ടെല്ലാ നറുക്കെടുപ്പുകളിലും ഞാന്‍ സ്ഥിരമായി  പങ്കെടുത്തുവരികയാണ്. ഇക്കഴിഞ്ഞ നറുക്കെടുപ്പ് വരെ എനിക്ക് ഏറ്റവുമധികം ലഭിച്ചത് 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനമായിരുന്നു. എന്നാല്‍ 104-ാം നറുക്കെടുപ്പ് ഇത്ര വലിയൊരു ഭാഗ്യം കൊണ്ടുവരുമെന്ന് ഒരിക്കലും കരുതിയില്ല".

വിജയികളിലൊരാളായ ഇന്ത്യക്കാരി ഫറാഷാ, മഹ്‍സൂസില്‍ തുടക്കക്കാരിയാണ്. ഇതുവരെ ആകെ മൂന്ന് നറുക്കെടുപ്പുകളില്‍ മാത്രമാണ് അവര്‍ പങ്കെടുത്തിട്ടുള്ളത്. ജീവിതത്തിലാദ്യമായി ഇത്ര വലിയൊരു തുകയുടെ സമ്മാനം ലഭിച്ചതില്‍ അവര്‍ തന്റെ കടപ്പാട് അറിയിച്ചു.

സ്‍കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഈ 34 വയസുകാരി അവധിക്കാലത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകാന്‍ പദ്ധതിയിടുകയാണ്. തിരിച്ചുവരുമ്പോള്‍ ഇന്റീരിയര്‍ ആന്റ് മെയിന്റനന്‍സ് വര്‍ക്ക് രംഗത്ത് ഒരു ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചാണ് ആലോചന.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും  ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള  അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.  ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‍സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios