Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ഇന്ന് 1067 പേര്‍ക്ക് കൂടി കൊവിഡ്; 12 മരണം

കൊവിഡ് ബാധിതരായി നിലവിൽ രാജ്യത്തുള്ളത് 8,975 ആണ്. ഇവരിൽ 1,344 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

1067 new covid cases reported in saudi arabia 12 new deaths
Author
Riyadh Saudi Arabia, First Published May 23, 2021, 7:24 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മുക്തരാവുന്നവരുടെ പ്രതിദിന കണക്കിൽ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,067 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 895 പേർ മാത്രമാണ് സുഖം പ്രാപിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 12 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 4,40,914 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,24,690 പേർ കൊവിഡ് മുക്തരായി. 

ആകെ മരണസംഖ്യ 7,249 ആയി. കൊവിഡ് ബാധിതരായി നിലവിൽ രാജ്യത്തുള്ളത് 8,975 ആണ്. ഇവരിൽ 1,344 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 322, റിയാദ് 292, കിഴക്കൻ പ്രവിശ്യ 138, മദീന 105, ജീസാൻ 54, അസീർ 35, അൽഖസീം 33, നജ്റാൻ 26, തബൂക്ക് 25, ഹായിൽ 17, അൽബാഹ 12, വടക്കൻ അതിർത്തിമേഖല 5, അൽജൗഫ് 3. രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ് വാക്സിെൻറ ഡോസ് 12,774,787 ആയി.

Follow Us:
Download App:
  • android
  • ios