രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,267 ആയി ഉയർന്നു. ഇതിൽ 1,562 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്‍ച 1,077 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 906 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിലായി 16 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,64,780 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,46,960 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,553 ആയി. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,267 ആയി ഉയർന്നു. ഇതിൽ 1,562 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 348, റിയാദ് 225, കിഴക്കൻ പ്രവിശ്യ 149, അസീർ 97, ജീസാൻ 70, മദീന 69, അൽഖസീം 40, നജ്റാൻ 21, തബൂക്ക് 20, ഹായിൽ 18, അൽബാഹ 11, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 15,582,558 ഡോസ് ആയി.