പ്രതികൾ അവരുടെ കുറ്റകൃത്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ പൊതുവഴിയിൽ അതിക്രമം കാണിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ഇതിന്‍റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത 11 ബംഗ്ലാദേശി പൗരന്മാരെ റിയാദ് റീജനൽ പൊലീസ് കുറ്റന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതികൾ അവരുടെ കുറ്റകൃത്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

Read Also -  പ്രവാസികൾക്ക് തിരിച്ചടിയായി കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം; വിദേശി എഞ്ചിനീയർമാരെ ബാധിക്കും

റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയ പത്തു പേരും നിയമം ലംഘിച്ച് ഇതിന്റെ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവുമാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം