കുവൈത്ത് സിറ്റി: കുവൈത്തിൽ  24 മണിക്കൂറിനിടയിൽ 11 പേർക്ക്‌ കൂടി കോവിഡ് 19 വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 159 ആയി. രോഗം ബാധിച്ചിരുന്ന 22 പേർ ഇത്‌ വരെ രോഗ മുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരിൽ 10 പേർ ബ്രിട്ടനിൽ നിന്നും എത്തിയ യാത്രക്കാരാണ്. മറ്റൊരാൾ   സ്വിറ്റ്സർലാന്റിൽ നിന്നും എത്തിയ സ്വദേശിയാണെന്നും  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജുമുഅ നമസ്ക്കാരമില്ലാത്ത വെള്ളിയാഴ്ചയാണ് കുവൈത്തിൽ കടന്ന് പോയത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് പള്ളികളിലെ നമസ്ക്കാരങ്ങൾ ഒഴിവാക്കിയത്.