മസ്‍കത്ത്: 11 വയസുകാരനായ മലയാളി ബാലന്‍ ഒമാനില്‍ മരണപ്പെട്ടു. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി നിഷാദ് ഷാഹുല്‍ ഹമീദിന്റെയും കണ്ണൂര്‍ സ്വദേശിനി റിഷാ നിഷാദിന്റെയും മകന്‍ മുഹമ്മദ് റിഹാന്‍(11) ആണ് മരിച്ചത്. തലച്ചോര്‍ സംബന്ധമായ അസുഖം കാരണം ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അല്‍ ഖുബ്റ ഇന്ത്യന്‍ സ്‍കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.  രണ്ട് സഹോദരന്മാരുണ്ട്. ബിസിനസുകാരനായ നിഷാദും കുടുംബവും വര്‍ഷങ്ങളായി ഒമാനില്‍ താമസിച്ച് വരികയാണ്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona