Asianet News MalayalamAsianet News Malayalam

വിജയികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്ന് മഹ്‍സൂസിന്റെ 110-ാമത് സൂപ്പര്‍സാറ്റര്‍ഡേ നറുക്കെടുപ്പ്

  • സമ്മാനത്തുക കൊണ്ട് സ്വപ്നതുല്യമായ വിവാഹ ആഘോഷങ്ങളും ആഢംബരം നിറഞ്ഞ ഹണിമൂണും സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഒരു അമേരിക്കന്‍ പ്രവാസി
  • പാവപ്പെട്ട കുട്ടികള്‍ക്ക് പഠനസഹായം നല്‍കാന്‍ ഫിലിപ്പൈന്‍സിലേക്ക് താമസം മാറുകയാണ് ബ്രിട്ടീഷ് പൗരനായ മറ്റൊരു വിജയി
110th Mahzooz Super Saturday draws open new horizons for winners
Author
First Published Jan 12, 2023, 5:54 PM IST

ദുബൈ: രണ്ട് വര്‍ഷം കൊണ്ട് 31 മള്‍ട്ടിമില്യനയര്‍മാരെയും 219,000ല്‍ അധികം വിജയികളെയും സൃഷ്ടിച്ചിട്ടുള്ള, യുഎഇയില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള സമ്മാനങ്ങള്‍ കുറഞ്ഞ ഇടവേളകളില്‍ തന്നെ നല്‍കുന്ന മുന്‍നിര നറുക്കെടുപ്പുകളിലൊന്നായ  മഹ്‍സൂസിന്റെ, ഇക്കഴിഞ്ഞ സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 21 ഭാഗ്യവാന്മാരാണ് 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കിയത്. 2023 ജനുവരി ഏഴിന് നടന്ന നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ മറ്റ് മൂന്ന് വിജയികള്‍ ആകെ 300,000 ദിര്‍ഹവും നേടി.

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചുവന്ന് രണ്ടാം സമ്മാനത്തിന് അര്‍ഹരായ 21 പേരില്‍ ഓരോരുത്തര്‍ക്കും 47,619 ദിര്‍ഹം വീതമാണ് ലഭിച്ചത്. വിജയികളിലൊരാളായ  ബ്രിട്ടീഷ് പ്രവാസി ക്രിസ്റ്റഫറിനെ സംബന്ധിച്ചടത്തോളം ജീവിതത്തില്‍ ഒരു പുതിയ ലക്ഷ്യം കൈവന്ന നിമിഷം കൂടിയാണിത്. 52കാരനായ ഈ സിവില്‍ എഞ്ചിനീയര്‍ മൂന്ന് പതിറ്റാണ്ട് യുഎഇയില്‍ താമസിച്ച ശേഷം ഈ ജനുവരിയില്‍ കുടുംബത്തോടൊപ്പം ഫിലിപ്പൈന്‍സിലേക്ക് താമസം മാറുകയാണ്. സമ്മാനത്തുകയില്‍ ഒരു പങ്ക് ആ രാജ്യത്തെ ദരിദ്രരായ കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഭക്ഷണവും ഈ പണം ഉപയോഗിച്ച് വാങ്ങി നല്‍കും.

മറ്റൊരു വിജയിയായ അമേരിക്കന്‍ പൗരന്‍ അന്‍ഡ്രേയെ സംബന്ധിച്ചിടത്തോളം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തന്റെ വിവാഹ ആഘോഷം ആര്‍ഭാടമാക്കാനുള്ള അവസരമാണിത്. ദുബൈയില്‍ ഏവിയേഷന്‍ എഞ്ചിനീയറായ ഈ 46 വയസുകാരന്‍ കഴിഞ്ഞ 15 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു. "ഏറെ സന്തോഷവാനാണ് ഞാന്‍! വലിയ തുകയാണിത്. അതുകൊണ്ടുതന്നെ ഞാനും എന്റെ പ്രതിശ്രുത വധുവും സമ്മാനത്തുകയുടെ ഒരു ഭാഗം വിവാഹ ചടങ്ങുകള്‍ക്കും ഹണിമൂണിനും വേണ്ടി മാറ്റിവെയ്ക്കും".

മഹ്‍സൂസിന്റെ 110-ാമത് സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ ഡ്രോ വിജയികളില്‍ ഒരാള്‍ ഇന്ത്യക്കാരനായ, വിരമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഗണപതിയാണ്.  22 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന 68 വയസുകാരനായ അദ്ദേഹത്തിന് സ്വന്തമായി അക്കൗണ്ടിങ് പ്രാക്ടീസുമുണ്ട്. ഇപ്പോള്‍ സമ്മാനമായി ലഭിച്ച ഈ തുക കൊണ്ട് ഒരു പുതിയ ഡിഎസ്എല്‍ആര്‍ ക്യാമറ വാങ്ങാമെന്ന സന്തോഷത്തിലാണ് ഗണപതി. പുതിയ ക്യാമറയുമായി പ്രകൃതിഭംഗി ഒപ്പിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

ദുബൈയില്‍ 15 വര്‍ഷമായി ഡോക്യുമെന്റ് കണ്‍ട്രോളറായി ജോലി ചെയ്യുന്ന ഫിലിപ്പൈന്‍ പൗരന്‍ വില്യമാണ് റാഫിള്‍ ഡ്രോയിലെ മറ്റൊരു വിജയി. 47 വയസുകാരനായ അദ്ദേഹം നാല് കുട്ടികളുടെ പിതാവാണ്. തന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനും ഫിലിപ്പൈന്‍സില്‍ പുതിയ ബിസിനസ് തുടങ്ങാനുമാണ് അദ്ദേഹം ഈ പണം കൊണ്ട് ഉദ്ദേശിക്കുന്നത്.

അടുത്ത മില്യനയറാകാന്‍‌ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും  ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള  അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.  ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ നറുക്കെടുപ്പില്‍ പങ്കെടുക്കാം. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios