മക്ക: സൗദി അറേബ്യയിലെ മക്കയിൽ വീടുകൾ കേന്ദ്രീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 112 പ്രവാസികള്‍ പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ ഒരു മണി മുതൽ മൂന്ന് സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടന്നത്.

അൽശറാഇഅ്, ജിഇറാന, ബിഅ്‌റുൽ ഗനം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ താമസ, തൊഴിൽ നിയമം ലംഘിച്ചവരും രേഖകളില്ലാത്തവരുമായി പിടികൂടിയ പ്രവാസികളെ ശുമൈസി തർഹീലിലേക്ക് അയച്ചു.