പിടിയിലായവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തി.

റിയാദ്: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ കടന്ന 113 പേര്‍ പിടിയില്‍. ഹജ്ജ് സുരക്ഷ സേനയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തി. ഹജ്ജ് കഴിയുന്നതുവരെ മക്കയിലേക്കും ഹജ്ജ് തീര്‍ഥാടനം നടക്കുന്ന മറ്റ് പുണ്യസ്ഥലങ്ങളിലേക്കും അനുമതി പത്രമില്ലാതെ പ്രവേശിക്കാന്‍ പാടില്ല. പിടിയിലായ പതിനായിരം റിയാലാണ് പിഴ. രണ്ടാം തവണ പിഴ ഇരട്ടിയാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona