രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യമാകെ ഇന്ന് 115,269 കൊവിഡ് പരിശോധനകളാണ് നടത്തിയത്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,355 ആയി. ഇതിൽ 1,395 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് 1,187 പേർക്ക് കൂടിയാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,176 പേർ രോഗമുക്തി നേടി. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യമാകെ ഇന്ന് 115,269 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,24,584 ആയി. ഇതിൽ 5,05,003 പേർ രോഗമുക്തരായി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 256, മക്ക 212, കിഴക്കൻ പ്രവിശ്യ 174, ജീസാൻ 118, അൽഖസീം 92, മദീന 64, അസീർ 59, ഹായിൽ 58, നജ്റാൻ 52, അൽബാഹ 36, വടക്കൻ അതിർത്തി മേഖല 31, തബൂക്ക് 28, അൽജൗഫ് 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 26,332,442 ഡോസായി.