രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,045 ആയി ഉയർന്നു. ഇതിൽ 1,496 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,153 പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 1,145 പേർ സുഖം പ്രാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,73,112 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,54,404 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,663 ആയി. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,045 ആയി ഉയർന്നു. ഇതിൽ 1,496 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 335, റിയാദ് 266, കിഴക്കൻ പ്രവിശ്യ 148, അസീർ 119, ജീസാൻ 84, മദീന 63, അൽഖസീം 45, നജ്റാൻ 27, തബൂക്ക് 23, ഹായിൽ 17, അൽബാഹ 12, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 4. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 16,436,128 ഡോസ് ആയി.