അടിപിടിയുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

റിയാദ് സൗദി അറേബ്യയിലെ റിയാദില്‍ പൊതുസ്ഥലത്ത് സംഘര്‍ഷം. 12 പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

12 സിറിയക്കാരാണ് അറസ്റ്റിലായത്. ഇവര്‍ അടിപിടിയുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. 

Read Also - 'വലിയ ശബ്ദം, കുലുക്കം'; എയർപോർട്ടിലെ ടാക്സിവേയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു, ഭയപ്പെടുത്തിയെന്ന് കുറിപ്പ്

https://www.youtube.com/watch?v=QJ9td48fqXQ