മസ്‍കത്ത്: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 12 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. മസ്‍കത്തിലെ വിവിധ റസ്റ്റോറന്റുകളില്‍ ജോലി ചെയ്തിരുന്നവരാണ് വ്യാഴാഴ്ച നടന്ന പരിശോധനയില്‍ പിടിയിലായത്.

മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള മസ്‍കത്ത് ജോയിന്റ് ഇന്‍സ്‍പെക്ഷന്‍ ടീമാണ് വാദി കബീര്‍, റുവി എന്നിവിടങ്ങളിലെ നിരവധി റസ്റ്റോറന്റുകളില്‍ പരിശോധന നടത്തിയത്. അറസ്റ്റിലായ 12 പ്രവാസികളില്‍ നാല് പേര്‍ സ്ത്രീകളാണ്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.