കൊവിഡ് ബാധിച്ച് രാജ്യവ്യാപകമായി ചികിത്സയിലിരുന്നവരിൽ 1,080 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 24 മണിക്കൂറിനിടെ 16 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പുതുതായി കൊവിഡ് ബാധിക്കുന്ന കേസുകൾ വീണ്ടും വർദ്ധിച്ചു. കുറച്ചുദിവസമായി രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലായി നിന്ന റിയാദ് ഇന്ന് പ്രതിദിന കോവിഡ് കൊവിഡ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. രാജ്യമൊട്ടാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,277 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 328 കേസുകളും റിയാദിലാണ്.
കൊവിഡ് ബാധിച്ച് രാജ്യവ്യാപകമായി ചികിത്സയിലിരുന്നവരിൽ 1,080 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 24 മണിക്കൂറിനിടെ 16 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,95,309 ആയി. ഇവരിൽ 4,75,448 പേർ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,907 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും 96 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 328, കിഴക്കൻ പ്രവിശ്യ 264, മക്ക 240, അസീർ 134, നജ്റാൻ 88, ജീസാൻ 59, വടക്കൻ അതിർത്തി മേഖല 50, മദീന 35, അൽഖസീം 27, അൽബാഹ 18, തബൂക്ക് 18, ഹായിൽ 8, അൽജൗഫ് 8. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 18,701,713 ഡോസ് ആയി.
