113,928 കൊവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.

അബുദാബി: യുഎഇയില്‍ പുതിയതായി 1,311 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി വെള്ളിയാഴ്ച ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 793 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

113,928 കൊവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 174,062 ആയി. ഇവരില്‍ 157,828 പേരാണ് ഇതിനോടകം രോഗമുക്തരായത്. 586 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു. നിലവില്‍ 15,648 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.7 കോടി കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.