Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 1,350 കിലോ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

നിയമ ലംഘനങ്ങൾക്ക് 11 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 700 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. 

1350  kilo expired food items seized in albaha
Author
First Published Dec 21, 2023, 3:01 PM IST

അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹ നഗരസഭക്ക് കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് ഈ മാസം ആദ്യ പകുതിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. 1,350 കിലോ പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടി നശിപ്പിച്ചത്. നിയമ ലംഘനങ്ങൾക്ക് 11 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 700 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി അൽബാഹ മേയർ ഡോ. അലി അൽസവാത്ത് അറിയിച്ചു. 

Read Also - ഒരു മാസം ജോലിയില്ല, ഭക്ഷണമോ കുടിവെള്ളമോ ഇല്ല; തൊഴിൽ ചൂഷണത്തിനിരയായ മലയാളികളടക്കമുള്ള 12 പേരെ നാട്ടിലെത്തിച്ചു

ലഹരിമരുന്നിനെതിരെ പോരാട്ടം കടുപ്പിച്ച് ഷാർജ; ഈ വര്‍ഷം പിടിയിലായത് 551 പേര്‍

ഷാര്‍ജ: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഷാര്‍ജയില്‍ ഈ വര്‍ഷം പിടിയിലായത് 551 പേര്‍. മയക്കുമരുന്ന് കടത്തുകാരും വില്‍പ്പനക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 30 വരെയുള്ള കണക്കാണിത്. ഷാര്‍ജ പൊലീസ് ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.

 1,051,000 കിലോഗ്രാം ഹാഷിഷ്, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, 70.8 ലക്ഷം കിലോ മറ്റ് ലഹരി വസ്തുക്കള്‍, ലഹരി ഗുളികകള്‍ എന്നിവ പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു. 10.4 കോടി ദിര്‍ഹത്തിലേറെ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴി മയക്കുമരുന്ന് പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന 785 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 

അതേസമയം സ​ാമൂ​ഹിക ​മാ​ധ്യ​മ​ങ്ങ​ളും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളും വ​ഴി മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ ഷാ​ർ​ജ പൊ​ലീ​സ്​ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്സ്​ വി​ഭാ​ഗം വി​ഭാ​ഗം ‘ബ്ലാ​ക്ക്​ ബാ​ഗ്​​സ്​’, ‘ഡെ​ലി​വ​റി ക​മ്പ​നീ​സ്​’, ‘അ​ൺ​വീ​ലി​ങ്​ ദ ​ക​ർ​ട്ട​ൻ’ എ​ന്നി​ങ്ങ​നെ വി​വി​ധ ഓ​പ​റേ​ഷ​നു​ക​ൾ ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാനുമായി.മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 8004654 എ​ന്ന ന​മ്പ​റി​ലോ ഷാ​ർ​ജ പൊ​ലീ​സ്​ ആ​പ്, വെ​ബ്​​സൈ​റ്റ്, ഇ-​മെ​യി​ൽ എ​ന്നി​വ വ​ഴി​യോ അ​റി​യി​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios