മസ്‍കത്ത്: ഒമാനില്‍ 18 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്‍ച അറിയിച്ചു. 1409 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 780 ആയി.

ഇതുവരെ 89,746 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 89,746 പേര്‍ ഇതിനോടകം രോഗമുക്തി നേടി. സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുള്ള സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അത്യാവശ്യ സാഹചര്യങ്ങളിലൊഴികെ പുറത്തുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.