Asianet News MalayalamAsianet News Malayalam

യുഎഇയില്‍ അനധികൃത ഫാക്ടറിയില്‍ നിന്ന് പിടിച്ചെടുത്തത് 143 ടണ്‍ പുകയില ഉല്‍പ്പന്നങ്ങള്‍

നസ്‍‍‍‍വാര്‍ നിര്‍മ്മിക്കുന്നതിനിടെയാണ് പ്രതികളെ നഗരസഭ സംഘം പിടികൂടിയത്.

143 tonnes of tobacco products seized from illegal factory in Sharjah
Author
Sharjah - United Arab Emirates, First Published Mar 11, 2021, 12:08 PM IST

ഷാര്‍ജ: ഷാര്‍ജയില്‍ ദൈദിലെ സായ് അല്‍ മുഹാബ് പ്രദേശത്തെ ഫാമിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവിടെ നിന്ന് 143 ടണ്‍ നസ്‍‍‍‍വാറും(നിരോധിത പുകയില ഉല്‍പ്പന്നം)ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തതായി മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ അലി മുസബ അല്‍ തുനൈജി പറഞ്ഞു. 

നസ്‍‍‍‍വാര്‍ നിര്‍മ്മിക്കുന്നതിനിടെയാണ് പ്രതികളെ നഗരസഭ സംഘം പിടികൂടിയത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യ. ഇറാന്റെ പില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചരിക്കുന്ന ഒരു തരം ച്യൂയിങ് പുകയിലയാണ് നസ്‍‍‍‍വാര്‍. മയക്കുമരുന്നിന്റെ ഗണത്തില്‍പ്പെടുത്തി യുഎഇയില്‍ ഇത് നിരോധിച്ചിട്ടുണ്ട്. കാന്‍സറിന് കാരണമായേക്കാവുന്ന ചില വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. 

(പ്രതീകാത്മക ചിത്രം)

Follow Us:
Download App:
  • android
  • ios