Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 1486 പേര്‍ക്ക് കൂടി കൊവിഡ്; 15 മരണം

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,87,592 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,67,633 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,819 ആയി. 

1486 new covid cases reported in saudi arabia along with 15 deaths
Author
Riyadh Saudi Arabia, First Published Jun 30, 2021, 7:44 PM IST

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം തുടർച്ചയായി ഉയരുന്നു. 24 മണിക്കൂറിനിടെ 1,486 പേർക്കാണ്  പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 1,055 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 15 പേർ മരിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,87,592 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,67,633 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,819 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 360, മക്ക 317, റിയാദ് 261, അസീർ 196, ജീസാൻ 91, മദീന 67, നജ്റാൻ 36, അൽബാഹ 36, അൽഖസീം 35, ഹായിൽ 32, തബൂക്ക് 28, വടക്കൻ അതിർത്തി മേഖല 19, അൽജൗഫ് 8. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 17,711,412 ഡോസ് ആയി.
 

Follow Us:
Download App:
  • android
  • ios