Asianet News MalayalamAsianet News Malayalam

ദുബായില്‍ പുതിയ ആസ്റ്റർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു

അല്‍ ഖിസൈസില്‍ 150 കിടക്കകളുള്ള പുതിയ ആസ്റ്റർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു.

150 bed multi specialty Aster Hospital opened at dubai
Author
dubai, First Published Feb 4, 2019, 6:01 PM IST

ദുബായ്: അല്‍ ഖിസൈസില്‍ 150 കിടക്കകളുള്ള പുതിയ ആസ്റ്റർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. ആശുപത്രിയുടെ ഉദ്ഘാടനം ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുത്തമി നിർവഹിച്ചു. ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഫൗണ്ടർചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ദുബായ് ഹോൾഡിങ്സ് ചെയർമാൻ അബ്ദുള്ള അഹ്മദ് അൽ ഹബ്ബായ് എന്നിവർ  ചടങ്ങില്‍ പങ്കെടുത്തു. 

പുതിയ ഒരു ആശുപത്രി കൂടി ആരംഭിച്ചതോടെ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ വലിയ ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്നും ഹുമൈദ് അൽ ഖുത്തമി പറഞ്ഞു. പൊതുവായ സ്പെഷ്യാലിറ്റികൾക്കുപുറമേ ന്യൂറോളജി അടക്കമുള്ള പുതിയ സ്പെഷ്യാലിറ്റി വകുപ്പുകളും ഉൾക്കൊള്ളുന്നതാണ് അൽ ഖിസൈസിലെ പുതിയ ആശുപത്രി. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ശൃംഖലയിലുള്ള 2500-ലധികം വരുന്ന ഡോക്ടർമാരുടെ സേവനം കൂടുതൽമികച്ച പരിചരണം യുഎഇയിൽ ലഭ്യമാക്കാൻ സജ്ജമായിരിക്കുകയാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

150 bed multi specialty Aster Hospital opened at dubai

ആറ് ഓപ്പറേഷൻ തിയേറ്ററുകൾ, ക്രിട്ടിക്കൽകെയർ യൂണിറ്റ്, നിയോനാറ്റൽ യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഫാർമസി എന്നിവ ഉൾക്കൊള്ളുന്നതാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ യുഎഇയിൽ 750 മില്യൺ ദിർഹമാണ് നിക്ഷേപമിറക്കിയിരിക്കുന്നത്. അടുത്ത രണ്ടു വർഷത്തിനിടെ 250 മില്യൺ ദിർഹംകൂടി നിക്ഷേപിക്കും. മൂന്ന് വർഷത്തിനുള്ളിൽ രണ്ട് പുതിയ ആശുപത്രികൾകൂടി പ്രവർത്തനസജ്ജമാകും.

150 bed multi specialty Aster Hospital opened at dubai
 

Follow Us:
Download App:
  • android
  • ios