രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.60 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമായി തുടരുന്നു. 

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,534 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 1,487 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 13 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,89,126 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,69,120 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,832 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.60 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 337, മക്ക 377, റിയാദ് 310, അസീർ 156, ജീസാൻ 96, മദീന 74, നജ്റാൻ 36, അൽബാഹ 29, അൽഖസീം 62, ഹായിൽ 19, തബൂക്ക് 20, വടക്കൻ അതിർത്തി മേഖല 11, അൽജൗഫ് 7.