മസ്‍കത്ത്: ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 155 പ്രവാസികളെ നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ മസ്‍കത്ത് ഇന്‍പെക്ഷന്‍ ടീം ഫെബ്രുവരി 23 മുതല്‍ 29 വരെ നടത്തിയ പരിശോധനകളില്‍ പിടിയിലായവരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തിയത്.  പരിശോധനകള്‍ക്കിടെ തൊഴില്‍ നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് വ്യക്തമായവരെ അധികൃതര്‍ പിടികൂടുകയായിരുന്നു. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിന് പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.