കോസ്റ്റ് ഗാര്‍ഡ് പൊലീസും നോര്‍ത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റ് പൊലീസും ചേര്‍ന്നാണ് 16 ഏഷ്യക്കാരെ പിടികൂടിയത്.

മസ്‌കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 ഏഷ്യക്കാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡ് പൊലീസും നോര്‍ത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റ് പൊലീസും ചേര്‍ന്നാണ് 16 ഏഷ്യക്കാരെ പിടികൂടിയത്. ഇവര്‍ വന്ന ബോട്ടും പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona