മസ്കത്ത്: ഒമാനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 16 പ്രവാസികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് പരിശോധന നടത്തിയത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും താമസ നിയമലംഘനം നടത്തി രാജ്യത്ത് കഴിഞ്ഞുവന്നരുമാണ് പിടിയിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇബ്‍റ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് അല്‍ ബാതിനയില്‍ നടത്തിയ പരിശോധനയില്‍ വിവിധ രാജ്യക്കാരായ 39 പ്രവാസികളെ പൊലീസ് പിടികൂടിയിരുന്നു.