Asianet News MalayalamAsianet News Malayalam

ഒമാനില്‍ കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു

രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 83,226 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

16 more deaths reported in oman due to covid 19
Author
Muscat, First Published Aug 17, 2020, 4:37 PM IST

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 588 ആയി. ഇന്ന് 140 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 83,226 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. അതേസമയം 132 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി. രാജ്യത്ത് രോഗമുക്തരുടെ ആകെ എണ്ണം 77,812 ആയി.

യുഎഇയിലെ പൊതുമാപ്പ്; വിസാ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിടാന്‍ മൂന്ന് മാസം കൂടി

Follow Us:
Download App:
  • android
  • ios