Asianet News MalayalamAsianet News Malayalam

കര്‍ഫ്യൂ ലംഘിച്ചു; അഞ്ച് പ്രവാസികളുള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍

കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

16 people arrested in kuwait for curfew violation
Author
Kuwait City, First Published Mar 11, 2021, 3:16 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് അഞ്ച് പ്രവാസികള്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തു. 11 സ്വദേശികളും പിടിയിലായവരില്‍പ്പെടുന്നു.

കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്ന് പേര്‍, ഹവല്ലിയില്‍ നിന്ന് ഒരാള്‍, ഫര്‍വാനിയയില്‍ രണ്ടുപേര്‍, ജഹ്‌റയില്‍ നാലുപേര്‍, മുബാറക് അല്‍ കബീറില്‍ ഒരാള്‍, അഹ്മദി ഗവര്‍ണറേറ്റില്‍ അഞ്ചുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റിലായത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios