Asianet News MalayalamAsianet News Malayalam

അനാശാസ്യ പ്രവര്‍ത്തനം; 17 പ്രവാസി വനിതകളെ പൊലീസ് പിടികൂടി

ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 17 പ്രവാസി വനിതകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

17 expat women arrested for committing immoral acts
Author
Muscat, First Published Oct 3, 2019, 4:21 PM IST

മസ്കത്ത്: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കുറ്റംചുമത്തി 17 പ്രവാസി വനിതകളെ ഒമാനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് പൊലീസ് കമാന്റ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മസ്കത്തില്‍ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയിലും, തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അന്‍പതോളം പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios