ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ എമിറേറ്റിലുണ്ടായ വാഹനാപകടത്തില്‍ 17 വയസ്സുള്ള സ്വദേശി മരിച്ചു. ശൈഖ് സായിദ് റോഡിലാണ് അപകടമുണ്ടായത്. 

പതിനേഴുകാരന്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചതായി ഉമ്മുല്‍ഖുവൈന്‍ പൊലീസ് ജനറല്‍ കമാന്‍ഡ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അലി ബുഅസിബ പറഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.