അൽ വുസ്ത ഗവർണറേറ്റ് പൊലീസ് കമാൻഡ്, ഹൈമയിലെ വിലായത്തിലെ പൊലീസ് സ്പെഷ്യൽ ടാസ്ക് യൂനിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 18 എത്യോപ്യൻ പ്രവാസികൾ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അൽ വുസ്ത ഗവർണറേറ്റ് പൊലീസ് കമാൻഡ്, ഹൈമയിലെ വിലായത്തിലെ പൊലീസ് സ്പെഷ്യൽ ടാസ്ക് യൂനിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. ഇവർ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് ഒമാനിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചതായി കണ്ടെത്തി. കസ്റ്റഡിയിലെടുത്തവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
